ലഹരിയുടെ ഉപയോഗം മലയാള സിനിമ മേഖലയിന്‍ മുന്നേയുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകന് കമാലുദ്ദീന്. ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നല്കിയ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സിനിമ മേഖലയില്‍ ലഹരിയുടെ ഉപയോഗത്തില്‍ മാറ്റം വരുക മാത്രമാണ് ചെയ്തതെന്നും ലഹരിയുടെ ഉപയോഗം മുമ്പേ സിനിമയില്‍ ഉണ്ടെന്നുമായിരുന്നു പ്രതികരണം. ഷെയ്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കമാലുദ്ദീന് കാരവാന് സംസ്കാരമാണ് സിനിമക്ക് ദോഷമായതെന്നും കൂട്ടിച്ചേര്‍ത്തു.
അതേ സമയം നിര്‍ത്തിവെച്ച വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സഹകരിക്കുമെന്ന ഷെയ്ന്റെ ഉറപ്പിനെ തുടര്‍ന്ന് വിലക്കുകള്‍ നീക്കാന്‍ താരസംഘടനയായ അമ്മ ഇടപെടും. ഷെയ്ന് മടങ്ങിവരണമെന്നും സിനിമ പൂര്‍ത്തിയാക്കണമെന്നും വെയില് സിനിമയുടെ സംവിധാകന് ശരത് അഭിപ്രായപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം ഫെഫ്കക്ക് കത്തയക്കുകയും ചെയ്തിരുന്നു. ചിത്രം മുടങ്ങിയതില്‍ സംവിധായകന് ശരത്തിന്റെ വിഷമം ധരിപ്പിച്ച്കൊണ്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നിര്‍മ്മാതാക്കളുടെ സംഘടനക്ക് കത്തയക്കുകയും ചെയ്തതോടെ ഷെയ്ന്റെ മടങ്ങി വരവിന് വഴി തെളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: