തിരുവനന്തപുരം: സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഒരു മരണ വീട്ടിലെ ജീവിതക്കാഴ്ചയുടെ നേര്‍വിശേഷങ്ങളുമായി സീമാ പഹ്വയുടെ’ ദി ഫ്യൂണറല്‍’ രാജ്യാന്തര ചലച്ചിത്രമേളയില്‍. ഗോവ, ബോംബൈ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
കുടുംബനാഥന്റെ മരണശേഷം കുടുംബാംഗങ്ങള്‍ പതിമൂന്ന് ദിവസത്തേക്ക് ആചാരങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും വേണ്ടി ഒത്തുചേരുന്നതും തുടര്‍ന്ന് കുടുംബത്തില്‍ ഉണ്ടാകുന്ന പരിവർത്തനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യന്‍ മധ്യവര്‍ഗകുടുംബത്തിന്റെ ജീവിതാവസ്ഥയുടെ രാഷ്ട്രീയമാണ് ചിത്രം അനാവരണം ചെയുന്നത്.
ഹം ലോക് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തിളങ്ങിയ സീമ പഹ്വ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദ ഫ്യൂണറല്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: