നാവികസേനയില്‍ സൗജന്യ എന്‍ജിനീയറിംഗ് ബിരുദപഠനത്തിനും സബ്ലെഫ്റ്റനന്റായി ജോലി നേടാനും മികച്ച അവസരം. കേരളത്തില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാഡമിയില്‍ 2020 ജൂലൈയിലാരംഭിക്കുന്ന 10+2 (ബിടെക്) കേഡറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പഠന പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിടെക് ബിരുദവും സബ് ലെഫ്റ്റനന്റായി ജോലിയും ലഭിക്കും. ബിടെക് കോഴ്സിന്റെ കാലാവധി നാലു വര്‍ഷമാണ്. ആകെ 37 ഒഴിവുകളാണുള്ളത്. ചെലവുകള്‍ നാവികസേന വഹിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ംംം.ഷീശിശിറശമിിമ്്യ.ഴീ്.ശി ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഭാരത പൗരന്മാരായിരിക്കണം. 2001 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ ക്കില്‍ കുറയാതെ നേടിയിരിക്കണം. ജെഇഇ മെയിന്‍ 2019 അഭിമുഖീകരിച്ചി ട്ടുള്ള വരാകണം മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം. വൈകല്യങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ: ഓണ്‍ലൈനായി ംംം.ഷീശിശിറശമിിമ്്യ.ഴീ്.ശി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇ-മെയിലും മൊബൈല്‍ ഫോണ്‍ നമ്പരും പത്ത്, പന്ത്രണ്ട് പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളും മറ്റും അപേക്ഷാ സമര്പ്പണത്തിനാവശ്യമാണ്. ഡിസംബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജെഇഇ 2019 സ്കോര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ എന്നിവ കൈവശം കരുതണം. സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ ഇതൊക്കെ ഹാജരാക്കേണ്ടതുണ്ട്.
സെലക്ഷന്: ജെഇഇ മെയിന്‍ 2019 ഓള് ഇന്ത്യാ റാങ്ക് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) ബംഗളൂരു, വിശാഖപട്ടണം, കോയമ്പത്തൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തുന്ന ഇന്റര്‍വ്യുവിന് ക്ഷണിക്കും. ഇ-മെയില്‍/എസ്എംഎസ് വഴിയാണ് അറിയിപ്പ് ലഭിക്കുക.
അഞ്ച് ദിവസത്തോളം നീളുന്ന ഇന്റര്‍വ്യുവിന് രണ്ട് ഘട്ടങ്ങളുണ്ടാവും. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സെപ്ഷന്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിവയില്‍ പ്രാഗല്ഭ്യം തെളിയിക്കണം. ഇതില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. രണ്ടാംഘട്ടത്തില്‍ സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, അഭിമുഖം എന്നിവ നേരിടണം. ഇതില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യുവിന് ഹാജരാകുന്നവര്‍ക്ക് എസി 3 ടയര്‍ റെയില്‍ ഫെയര്‍ ലഭിക്കും. ടിക്കറ്റ് ഹാജരാക്കണം. ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ ഫോട്ടോകോപ്പി, ചെക്ക് ലീഫ് എന്നിവയും കൈവശമുണ്ടാകണം.
പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമിയില്‍ 2020 ജൂലൈയില്‍ പരിശീലനം ആരംഭിക്കും. കേഡറ്റുകള്‍ക്ക് നാലുവര്‍ഷത്തെ ബിടെക് കോഴ്സില്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലാണ് പഠനാവസരം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ബിടെക് ബിരുദം സമ്മാനിക്കും. പരിശീലന കാലയളവില്‍ പുസ്തകം/റീഡിംഗ് മെറ്റീരിയല്‍സ്, ആഹാരം, വസ്ത്രം, പാര്‍പ്പിടം ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെര്‍മനന്റ് കമ്മീഷന് നല്കി സബ്ലെഫ്റ്റനന്റായി 56,100 രൂപ അടിസ്ഥാന ശമ്പളത്തില്‍ നിയമിക്കുന്നതാണ്. കമാന്‍ഡര്‍വരെ ഉദ്യോഗക്കയറ്റത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്. പെന്ഷന്, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in സന്ദര്‍ശിക്കുക.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
വിഷയങ്ങളില്‍ മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു
ഒഴിവുകള്‍- 37,
ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 19 വരെ
സെലക്ഷന്: ജെഇഇ മെയിന്‍ 2019 റാങ്കടിസ്ഥാനത്തില്‍
എസ്എസ്ബി ഇന്റര്‍വ്യു വഴി പരിശീലനം 2020 ജൂലൈയില്‍ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: