പനാജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള രജത ചകോരം മലയാളി സംവിധായകന് ലിജോ ജോസ് പെല്ലിശേരിക്ക്. ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇമഔ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്കാരം നേടിയത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ഫ്രഞ്ച്, സ്വിസ് സിനിമ പാര്‍ട്ടിക്കിള്‍സ് കരസ്ഥമാക്കി. മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗെ നേടി. ചിത്രം മാരി ഗല്ലയാണ്. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവിനാണ് നേടി ചിത്രം: മായ് ഘട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: