പ്രണവെന്ന മകനെയോര്‍ത്ത് അഭിമാനം കൊള്ളുന്ന അച്ഛനാണ് താനെന്ന് മോഹന്‍ലാല്‍. സൈമ അവാര്‍ഡ് വേദിയിലാണ് മലയാളത്തിന്റെ താരചക്രവര്‍ത്തി ഇക്കാര്യം പറഞ്ഞത്. മിഡില്‍ ഈസ്റ്റിലെ ജനകീയ താരത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയതിനു തൊട്ടു പിന്നാലെയാണ് മോഹന്‍ലാല്‍ പ്രണവിനുള്ള അവാര്‍ഡും ഏറ്റുവാങ്ങാന്‍ വേദിയില്‍ എത്തിയിരുന്നു. ഇതിനു ശേഷം സദസിനോട് നടത്തിയ പ്രസംഗത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രണവിനു അവര്‍ഡ് സ്വീകരിക്കാന്‍ എത്തിചേരാന്‍ സാധിക്കാതത്തിനാല്‍ മികച്ച പുതുമുഖ താരത്തിനുള്ള സൈമ അവാര്‍ഡ് വാങ്ങിയതിനു ശേഷമാണ് മോഹന്‍ലാല്‍ സംസാരിച്ചത്. താന്‍ അച്ഛന് എന്ന നിലയില്‍ അഭിമാനിക്കുന്ന നിമിഷമാണിതെന്ന് മോഹന്‍ലാലിന്റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: