1.
അനാഥന്
പൂക്കളും പുഴകളും
കിനാവുകള്‍
തിരികെയെടുത്തപ്പോള്‍
അനാഥനായ കവിതയാണു ഞാന്‍
2.
പുഴ
നിന്റെ മാലിന്യം കുടിച്ച് കുടിച്ച്
അതിസാരംവന്ന്
ഒടുങ്ങിപ്പോയ പുഴയാണു ഞാന്‍
3.
പൂവ്
മരണത്തിന്റെ കണ്ണീരിലും
പ്രണയത്തിന്റെ പൊട്ടിച്ചിരിയിലും
മണംവിതറിപ്പോയ
പൂവായിരുന്നു ഞാന്‍.
4.
കുഞ്ഞ്
ശ്വാസം നിലച്ച്
കണ്ണടഞ്ഞ്
തീക്കട്ടയിലേക്ക് പൊയ്ക്കൊള്ളട്ടേ
പിഴച്ചുപോയ ചരിത്രത്തിന്റെ
കുഞ്ഞാവില്ല ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: