കോഴിക്കോട്: ഗുരുവായൂരപ്പന് ഭക്തന് സമര്‍പ്പിച്ച ഭൂമി ലേലം ചെയ്യാന്‍ ഗുരുവായൂര്‍ ദേവസ്വം. വെസ്റ്റ്ഹില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ 3.27 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ഗുരുവായൂര്‍ ദേവസ്വം ലേലത്തിന് വച്ചത്. കോഴിക്കോട് പുതിയങ്ങാടി വില്ലേജില്‍ സര്‍വെ നമ്പര്‍ 146/2ല്‍ പെട്ട സ്ഥലമാണ് ലേലം ചെയ്യുന്നത്. 2008ല്‍ പി. ഹരിദാസനാണ് തന്റെ പേരിലുള്ള വീടും സ്ഥലവും ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.
ദേവസ്വത്തിന് സമര്‍പ്പിച്ച സ്വത്ത് ലേലം ചെയ്യുന്നത് 1978ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തിന് എതിരാണ്. സെക്ഷന്‍ 11 പ്രകാരം കര്‍ശനമായ ഉപാധികളാണ് ദേവസ്വം സ്വത്ത് കൈമാറുന്നതിനുള്ളത്. ഈ ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് ബോര്‍ഡ് ലേല നടപടികളുമായി മുന്നോട്ടു പോകുന്നത്. ചില നിക്ഷിപ്ത താല്പര്യക്കാര്ക്കുവേണ്ടിയാണ് നടപടിയെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
പരസ്യലേലവും ടെന്‍ഡറും ചെയ്ത് 23ന് ഉച്ചയ്ക്ക് 12ന് സ്ഥലത്ത് ലേല നടപടികള്‍ നടക്കുമെന്നാണ് ദേവസ്വം അറിയിച്ചത്. ലേലത്തിലോ ടെന്‍ഡറിലോ ഏതിലാണ് ഏറ്റവും കൂടുതല്‍ തുക ദേവസ്വത്തിന് ലഭിക്കുന്നതെന്നത് പരിശോധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ലേലം കൊള്ളുകയോ ടെന്‍ഡര്‍ സമര്‍പ്പിക്കുകയോ ചെയ്തവര്‍ക്ക് താല്‍ക്കാലികമായി ലേലം ഉറപ്പിക്കുകയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി ടെന്‍ഡര്‍, ലേലം സ്ഥിരപ്പെടുത്തുമെന്നും ദേവസ്വം അറിയിപ്പില്‍ പറയുന്നു.
ഗുരുവായൂര്‍ ദേവസ്വം നീക്കത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ സ്ഥലത്തെ കെട്ടിടത്തില്‍ കാവിക്കൊടി നാട്ടി ഗുരുവായൂര്‍ ക്ഷേത്രഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന ഭൂമി ഭഗവാന്റേതാണെന്നും അത് ലേലം ചെയ്ത് വില്‍ക്കരുതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: