ന്യൂയോര്‍ക്ക്: വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമാണ് തുള്‍സി. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും തെരെഞ്ഞെടുക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് നേതാവ് കൂടിയായ തുള്സിയുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു തുള്സിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച. ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തുള്‍സി ഖേദപ്രകടനം നടത്തിയിരുന്നു. ഹിന്ദുവായതിനാല്‍ താന്‍ മതവിദ്വോഷത്തിന് ഇരയായിട്ടുണ്ടെന്ന് ഈയിടെ തുള്‍സി വെളിപ്പെടുത്തിയിരുന്നു. ചില മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുവെന്നും തന്നെ പിന്തുണയ്ക്കുന്ന ഹിന്ദു പേരുകളുള്ള ആളുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും തുള്‍സി ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയി കൂടിക്കാഴ്ച നടത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്. എന്നാല്‍ പ്രസിഡന്റ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഹില്ലരി ക്ലിന്റണ് തുടങ്ങിയവരൊക്കെ മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഹിന്ദുക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്നും തുള്‍സി വ്യക്തമാക്കി. 37കാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: