രാജ്യത്ത് വീണ്ടും ലൗജിഹാദ് സജീവമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഹിന്ദു പെണ്‍കുട്ടികളെയാണ് വലവീശിപ്പിടിച്ചതെങ്കില് ഇപ്പോള്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ടവരെ വളഞ്ഞുപിടിക്കുകയാണ്. ഇക്കാര്യം ന്യൂനപക്ഷ കമ്മിഷനും മറ്റ് സാമൂഹ്യസംഘടനകളും തുറന്ന് സമ്മതിക്കുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഏഴുവര്‍ഷത്തിനകം 4000 യുവതികള്‍ ലൗ ജിഹാദിന് ഇരയായതായി പറയുന്നു. പ്രശ്നം നിസാരവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നത്. ഇത് ഗൗരവമായ സാമൂഹ്യപ്രശ്നമായി മാറുകയാണ്. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാതികള്‍ അടിസ്ഥാനമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കോഴിക്കോട്ടേയും ദില്ലിയിലെയും മലയാളികളായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടത്തിയ നീക്കം സംബന്ധിച്ച പരാതികളും കമ്മീഷന് കത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കമ്മീഷന് ഭീകരപ്രവര്‍ത്തനത്തിന് മക്കളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന രക്ഷിതാക്കളുടെ പരാതി കാണാതെ പോകരുതെന്നും പറയുന്നു. നേരത്തെ കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നു പറയുന്നു. തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം ഹൈക്കോടതി തള്ളുകയായിരുന്നു.
ദേശീയ ന്യൂനപക്ഷകമ്മീഷന് വൈസ് ചെയര്മാന് ജോര്ജ്കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ലൗ ജിഹാദ് ആരോപണത്തില്‍ കത്തയച്ചിരിക്കുന്നത്. കോഴിക്കോടുനിന്ന് ലഭിച്ച പരാതിയാണ് കത്തില്‍ പ്രധാനമായും പറയുന്നത്. മകളെ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. സംഘടിത മതംമാറ്റത്തിന് ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി ന്യൂനപക്ഷ കമ്മീഷന് പറയുന്നു. ലൗ ജിഹാദ് വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കി ഭീകരപ്രവര്‍ത്തനത്തിന് ഇരകളാക്കാനാണ് നീക്കമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ളവര്‍ ക്രിസ്ത്യന്‍ സമുദായത്തിലുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷകമ്മീഷന് പറയുന്നു. ആഭ്യന്തര മന്ത്രാലയം വിഷയം ഗൗരവത്തിലെടുക്കണം. എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ തടയണമെന്നും ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നു.
കോഴിക്കോട്ടെ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു കോളജിലെ വിദ്യാര്‍ഥിനിയെ ജ്യൂസില്‍ ലഹരി കലര്‍ത്തിനല്‍കി ബലാല്‍സംഗം ചെയ്യുകയും രംഗം പകര്‍ത്തുകയും ചെയ്തുവെന്നും ഇത് കാണിച്ച് ഇസ്ലാമിലേക്ക് മതം മാറാന്‍ ആവശ്യപ്പെടുന്നുവെന്നുമാണ് രക്ഷിതാവ് നല്കിയ പരാതി. പെണ്‍കുട്ടിയെ ഹോസ്റ്റലില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നും പരാതിയിലുണ്ടെന്ന് കമ്മീഷന് കത്തില്‍ പറയുന്നു. മറ്റൊരു പരാതി ദില്ലിയില്‍ താമസിക്കുന്ന മലയാളികളായ ക്രിസ്ത്യന്‍ കുടുംബത്തിന്റേതാണ്. പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് ഇവരുടെ ലക്ഷ്യം. ലൈംഗിക അടിമയാക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാവ് പറയുന്നു. കേരളത്തില്‍നിന്ന് ഐഎസ്സില്‍ ചേരാന്‍ 21 പേര് പോയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേര് ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് മതംമാറിയവരാണ്. കെസിബിസി നിയമിച്ച കമ്മീഷന്റെ കണ്ടെത്തലും ന്യൂനപക്ഷ കമ്മീഷന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2005നും 2012നും ഇടയില്‍ ലൗ ജിഹാദിന്റെ മറവില്‍ 4000 പെണ്‍കുട്ടികളെ മതംമാറ്റിയെന്നാണ് കെസിബിസി കണ്ടെത്തിയത്. ലൗ ജിഹാദിന്റെ വ്യാപ്തി വലുതാണ്. ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ് പുറത്തുവരുന്നത്. ഗുരുതരമായ ഈ പ്രശ്നം സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: