അഹമ്മദാബാദ്: ഗുജറാത്ത് ഹരിദ്വാര്‍ മിത്ര മണ്ഡലത്തിന്റെ 12ാം വാര്‍ഷികം വിപുലമായ പിപാടികളോടെ ആഘോഷിച്ചു.കേന്ദ്ര കൃഷി മന്ത്രി പുരുഷോത്തം രൂപാല, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, അഹമ്മദാബാദ് എം പി ദേവു സിംഗ് , വി എച് പി ജനറല്‍ സെക്രട്ടറി രാജേഷ് പട്ടേല്‍, നന്ദാബെന് (ബ്രഹ്മകുമാരി) തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്്
മലയാളിയായ ഹരി പി നായരുടെ നേതൃത്വത്തില്‍ ഹരിദ്വാര്‍ മിത്രമണ്ഡലം നടത്തുന്ന സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു. കൂട്ടായ്മയും ഏകതയുമാണ് ഭാരതത്തിന്റെ ശക്തിയെന്നും അത് ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് മിത്രമണ്ഡലം പോലുള്ള സംഘടനകള്‍ക്ക് സേവനരംഗത്ത് നിലയുറപ്പിക്കാന്‍ കഴിയുന്നതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. പ്രളയ സമയത്ത് സേവാഭാരതിയിലൂടെ കേരളത്തിന് കൈത്താങ്ങായ ഹരിദ്വാര്‍ മിത്രമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ എന്നും കുമ്മനം പറഞ്ഞു.
മലയാളി വ്യവസായി ഹരി നായരുടെ നേതൃത്വത്തില്‍ നടക്കുന്ന മിത്രം മണ്ഡലം സേവനരംഗത്ത് ഏരെ പേരെരുത്ത സംഘടനയാണ്.
മിത്രം മണ്ഡലം 2007 -ല്‍ പലോഡിയ ഗ്രാമം ദത്തെടുത്തു. കുടിവെള്ളം, ചികിത്സ, കൃഷി, തൊഴില്‍, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ പ്രൊജക്റ്റുകള്‍ നടപ്പിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഗ്രാം പ്രൊജക്റ്റില്‍ പലോഡിയ ഗാന്ധിനഗര്‍ ജില്ലയിലെ മൂന്നാം റാങ്കിലെത്തി. ഒരു ദിവസം 12,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിച്ചു. കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ രണ്ടു കോടി രൂപയുടെ ഭക്ഷ്യ വസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും സംഭാവന ചെയ്തിരുന്നു.
ചെയര്മാന് ഹരി പി നായര്‍ ട്രസ്റ്റിന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.തുടര്‍ന്ന് കോഴിക്കോട് പേരാംബ്ര മാതാ ആര്‍ട്ട്സിന്റെ വന്ദേ മാതരം എന്ന നൃത്തകലാശില്പം അവതരിപ്പിക്കുകയുണ്ടായി.സംവിധായകന് കലാദാസിനെയും ,കലാ സംഘത്തെയും ആദരിച്ചു.ആയിരക്കണക്കിന് ഗ്രാമവാസികള്‍ക്ക് നൃത്തശില്പം ആവേശകരമായ അനുഭൂതി പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: