കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കുവൈത്ത് തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ, വിദേശകാര്യ ഉപമന്ത്രി ഖാലിദ് സുലൈമാൻ ജാറല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നഴ്സുമാര്‍, ഗാർഹിക തൊഴിലാളികൾ മുതലായവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായി മന്ത്രി മുരളീധരൻ അറിയിച്ചു.
മനുഷ്യ വിഭവ ശേഷി, വ്യാപാരം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, നിക്ഷേപം സാംസ്കാരികം മുതലായ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ ചർച്ചകളിൽ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കുവൈത്ത് അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: