ന്യൂയോർക്ക്: പ്രകൃതി സംരക്ഷണം സർക്കാർ വിചാരിച്ചാൽ മാത്രം ചെയ്യാവുന്ന കാര്യമല്ലന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ജനകീയ പങ്കാളിത്തത്തോടെയേ ഇത് സാധാമാകൂ. മഹിമയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ വിവിധ സംഘടനകൾ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കുമ്മനം.
കേരളത്തിലെ നദികളെ സംരക്ഷിക്കാൻ ജനകീയ പദ്ധതി തയ്യാറാക്കിയതായും കുമ്മനം പറഞ്ഞു. മഹിമ പ്രസിഡന്റ് മഹാദേവ ശർമ്മ, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ തമ്പി, നായർ ബനവലന്റ് അസോസിയേഷൻ പ്രസിഡന്റ് റാം ദാസ് കൊച്ചു പറമ്പിൽ, സെക്രട്ടറി ഗോപിനാഥ കുറുപ്പ്, ട്രഷറർ നരേന്ദ്രൻ നായർ, കെഎച്ച്എൻഎ നേതാക്കളായ ബാഹുലേയൻ, ടി എൻ നായർ, ഡോ. എകെബി പിള്ള, കോൺസിലർ ദേവദാസൻ നായർ തുടങ്ങി നിരവധി പേർ കുമ്മനത്തെ സ്വീകരിക്കാനെത്തി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുമ്മനത്തെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. പി ശ്രീകുമാർ, രഞ്ജിത് കാർത്തികേയൻ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: