കുവൈത്ത് സിറ്റി : കുവൈത്തിലെ പഴം പച്ചക്കറി വിപണിയില്‍ കഴിഞ്ഞദിവസം ചില ഉത്പന്നങ്ങളുടെ വില മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. രണ്ടര ദിനാറായിരുന്ന സവാള ഒരു ചാക്കിന് ആറര ദിനാര്‍ വരെയാണ് കഴിഞ്ഞദിവസം വര്‍ദ്ധനവുണ്ടായത്. വെളുത്തുള്ളിചാക്കിന് മൂന്ന് ദിനാറില്‍ നിന്ന് 5.5 ദിനാര്‍ വരെയും ഉരുളക്കിഴങ്ങ് രണ്ടുദിനാറില് നിന്നും 4.50 ദിനാറുമായാണ് വര്‍ദ്ധിപ്പിച്ചത്.
പ്രാദേശിക ഉത്പാദനം കുറഞ്ഞതാണു വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 80 ശതമാനം ഫാമുകള്‍ക്കും ഈ വേനലില്‍ വിളവെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. ഫാമുകള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അഭാവമാണ് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്. കൂടാതെ വഫ്ര അബ്ദാലി മുതലായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം ഫാമുകളിലും ഇപ്പോള്‍ കൃഷിനടക്കുന്നില്ല.
മാത്രമല്ല ഇറക്കു മതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വരവ് വൈകുന്നതും വില വര്‍ദ്ധനവിനു കാരണമായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: