ഒരുനാള്‍ ഏകാന്തതയില്‍ ഇരുന്ന വാല്മീകിമുനിയുടെ അടുത്തേക്ക് ചെന്നിട്ട് കുശന് ഇപ്രകാരം ചോദിച്ചു. ഭഗവാനേ, ജീവന് ഈ സംസാരബന്ധനം എങ്ങനെയുണ്ടായിയെന്ന് എനിക്കു പറഞ്ഞുതരണം. ഈ സംസാരത്തില്‍ നിന്നും എങ്ങനെ മോചനം പ്രാപിക്കാം എന്നും എനിക്കു വിശദമാക്കിത്തരണം. അതുകേട്ട് സന്തുഷ്ടനായ വാല്മീകി പറഞ്ഞു. (ഉത്തരകാണ്ഡം- സര്‍ഗ്ഗം 6- ശ്ലോ. 40 മുതല്‍ 56
ശ്രുണു വക്ഷ്യാമി തേ സര്‍വം സംക്ഷേപാദ് ബന്ധമോക്ഷയോഃ
സ്വരൂപം സാധനം ചാപി മത്തഃ ശ്രുത്വാ യഥോദിതം
തഥൈവാചര ഭദ്രം തേ ജീവന്മുക്തോ ഭവിഷ്യസി
ദേഹ ഏവ മഹാഗേഹമദേഹസ്യ ചിദാത്മനഃ
ഹേ കുഞ്ഞേ കേള്‍ക്കൂ, ഞാന്‍ നിന്നോട് ബന്ധമോക്ഷങ്ങളുടെ സ്വരൂപത്തെപ്പറ്റി സംക്ഷേപിച്ചു പറഞ്ഞുതരാം. ഇപ്പറയുന്നത് കേട്ട് നീ യഥോചിതം ആചരിച്ചാല്തീര്ച്ചയായും ജീവന്മുക്തനായി ഭവിക്കും. ദേഹഹീനനും ചേതനനുമായ ആത്മാവിന് ഈ ദേഹംതന്നെ വലിയൊരു ഭാരിച്ച ഗൃഹമാണ്. ആ അഹങ്കാരത്താല്‍ വ്യാപ്തമായ ദേഹി അഥവാ ജീവന് അതിന്റെ സഹ്കല്പത്താല് പ്രേരിതമായി സങ്കല്പങ്ങളാകുന്ന ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് രാത്രിയും പകലും കഴിയുന്നു. പുത്രന്, ഭാര്യ, ഗൃഹം തുടങ്ങിയ സങ്കല്പങ്ങളില് വ്യാപൃതനായി കഴിയുന്നു.
സങ്കല്പയന് സ്വയം ദേഹീ പരിശോചതി സര്‍വദാ
ത്രയസ്തസ്യാഹമോ ദേഹാ അധമോത്തമ മധ്യമാഃ
തേന താദാത്മ്യമാപന്നഃ സ്വചേഷ്ടിതമശേഷതഃ
വിദധാതി ചിദാനന്ദേ തദ്വാസിതവപുഃ സ്വയം
ആ ആത്മാവ് തന്റെ അഹങ്കാരത്തെത്തന്നെ മന്ത്രിയാക്കിവച്ചിരിക്കുന്നു. ഈ അഹങ്കാരമാകുന്ന മന്ത്രി ദേഹമാകുന്ന ഗേഹത്തിന്റെ അഭിമാനരൂപമായ തന്നെത്തന്നെ ചേതനനായ ആത്മാവില്‍ ആരോപിക്കുന്നു. അതുമായി ഐക്യം പ്രാപിച്ച് തന്റെ സകല ചേഷ്ടകളേയും അതില്‍ ആരോപിച്ച് ഈ ചിദാനന്ദമായ ആത്മാവില്‍ തന്നെ സ്വയം വസിക്കുന്നു.
തേന സങ്കല്പിതോ ദേഹീ സങ്കല്പനിഗഡാവൃതഃ
പുത്രദാരഗൃഹാദീനി സങ്കല്പയതി ചാനിശം.
തസ്യാഹങ്കാര ഏവാസ്മിന്‍ മന്ത്രീ തേനൈവ കല്പിതഃ
ദേഹഗേഹാഭിമാനം സ്വം സമാരോപ്യ ചിദാത്മനി
തസ്യാഹങ്കാര ഏവാസ്മിന്‍ മന്ത്രീ തേനൈവ കല്പിതഃ
ദേഹഗേഹാഭിമാനം സ്വം സമാരോപ്യ ചിദാത്മനി
തേന താദാത്മ്യമാപന്നഃ സ്വചേഷ്ടിതമശേഷതഃ
വിദധാതി ചിദാനന്ദേ തദ്വാസിതവപുഃ സ്വയം
ആ ആത്മാവ് തന്റെ അഹങ്കാരത്തെത്തന്നെ മന്ത്രിയാക്കിവച്ചിരിക്കുന്നു. ഈ അഹങ്കാരമാകുന്ന മന്ത്രി ദേഹമാകുന്ന ഗേഹത്തിന്റെ അഭിമാനരൂപമായ തന്നെത്തന്നെ ചേതനനായ ആത്മാവില്‍ ആരോപിക്കുന്നു. അതുമായി ഐക്യം പ്രാപിച്ച് തന്റെ സകല ചേഷ്ടകളേയും അതില്‍ ആരോപിച്ച് ഈ ചിദാനന്ദമായ ആത്മാവില്‍ തന്നെ സ്വയം വസിക്കുന്നു.
തേന സങ്കല്പിതോ ദേഹീ സങ്കല്പനിഗഡാവൃതഃ
പുത്രദാരഗൃഹാദീനി സങ്കല്പയതി ചാനിശം.
ആ അഹങ്കാരത്താല്‍ വ്യാപ്തമായ ദേഹി അഥവാ ജീവന് അതിന്റെ സഹ്കല്പത്താല് പ്രേരിതമായി സങ്കല്പങ്ങളാകുന്ന ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് രാത്രിയും പകലും കഴിയുന്നു. പുത്രന്, ഭാര്യ, ഗൃഹം തുടങ്ങിയ സങ്കല്പങ്ങളില് വ്യാപൃതനായി കഴിയുന്നു.
സങ്കല്പയന് സ്വയം ദേഹീ പരിശോചതി സര്‍വദാ
ത്രയസ്തസ്യാഹമോ ദേഹാ അധമോത്തമ മധ്യമാഃ
ആ സങ്കലപം നിമിത്തം ആത്മാവ് ദേഹത്തിലിരുന്ന് സദാ ദുഃഖിക്കുന്നു. ഈ അഹങ്കാരത്തില്‍ ഉത്തമവും മധ്യമവും അഥമവുമായി മൂന്നുതരത്തിലുള്ള ദേഹങ്ങളുണ്ട്. ഇവമൂന്നും സംസാരത്തിന്റെ അവസ്ഥാവിശേഷങ്ങളാണ്.
തമഃ സത്വ രാജസംജ്ഞാ ജഗതഃ കാരണം സ്ഥിതേഃ
തമോരൂപാദ്ധി സങ്കല്പാന്നിത്യം താമസ ചേഷ്ടയാ
അത്യന്തം താമസോ ഭൂത്വാ കൃമികീടത്വമാപ്നുയാത്.
സത്വരൂപോ ഹി സങ്കല്പോ ധര്മ്മജ്ഞാനപരായണഃ
സത്വം രജസ്സ് തമസ്സ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ദേഹങ്ങളും സംസാരത്തിന്റെ കാരണമാണ്. ഇവയില്‍ താമസസങ്കല്പം നിത്യമാണ്. താമസചേഷ്ടകള്കൊണ്ട് ജീവന് അത്യന്തം തമോഗുണനായിത്തീര്ന്ന് കൃമികളുടെയും കീടങ്ങളുടേയും യോനിയില്‍ ജനിക്കാന്‍ ഇടവരുന്നു. സാത്വിക സങ്കല്പം കലര്‍ന്നവര്‍ ധര്‍മ്മത്തിലും ജ്ഞാനത്തിലും പരായണന്മാരാകുന്നു.
അദൂരമോക്ഷസാമ്രാജ്യഃ സുഖരൂപോ ഹി തിഷ്ഠതി
രജോരൂപോ ഹി സങ്കല്പോ ലോകേ സ വ്യവഹാരവാന്
സാത്വിക സങ്കല്പമുള്ളവര് മോക്ഷസാമ്രാജ്യത്തിന്റെ അടുത്ത് സുഖത്തോടെ വസിക്കുന്നു. രജോരൂപസങ്കല്പമുള്ളവരാകട്ടെ ലോകത്തില്‍ പുത്രന് ഭാര്യ ഗൃഹം എന്നിങ്ങനെ ചിന്തിച്ച് വ്യവഹാരത്തില്‍ മുഴുകിക്കഴിയുന്നു. അതായത് സദാ കര്‍മ്മങ്ങളില്‍ മുഴുകിക്കഴിയുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: