രാവണമാതാവായ കൈകസി വലിയൊരു ശിവഭക്തയായിരുന്നു. പാതാളത്തില്‍ തന്റെ പൂജാമുറിയില്‍ അവര്‍ ചെറിയൊരു ശിവലിംഗം വച്ച് ആരാധിച്ചിരുന്നു ശിവപൂജ നടത്താതെ കൈകസി ജലപാനം പോലും നടത്തുകയില്ല. ഒരിക്കല്‍ നാഗരാജാവായ വാസുകിയുടെ ശ്വാസവേഗത്തില്‍ പെട്ട് ആ ശിവലിംഗം ഇളകിത്തെറിച്ചുപോയി. പകരം തനിക്ക് ശിവന്റെ ആത്മലിംഗം വാങ്ങിത്തരണമെന്ന് കൈകസി രാവണനോട് ആവശ്യപ്പെട്ടു. രാവണന് കൈലാസത്തിലെത്തി കഠിനമായി തപസ്സുചെയ്ത് ശിവനെ പ്രീതിപ്പെടുത്തി. എന്തുവരം വേണമെന്ന് രാവണനോട് ആവശ്യപ്പെട്ടപ്പോള്‍ രാവണന് രണ്ടു വരം ചോദിച്ചു. തനിക്ക് ശിവന്റെ ആത്മലിംഗം വേണമെന്ന് ഒരു വരം. ശിവന് ഉടനെ തന്നെ ചെറിയൊരു ആത്മലിംഗം രാവണനു കൊടുത്തു. ഇതു കൈയില്‍തന്നെ വക്കണം. ഒരു കാരണവശാലും നിലത്തുവയ്ക്കരുത്. പിന്നീട് രണ്ടാമത്തെ വരം എന്താണെന്ന് ശിവന് ചോദിച്ചപ്പോള്‍ തനിക്കു പാര്‍വ്വതിയെ വിട്ടുതരണം എന്നാണ് രാവണന് ആവശ്യപ്പെട്ടത്. ശിവന് ഉടനെ തന്നെ ദേവിയോട് രാവണന്റെ കൂടെ പോകാന്‍ ആവശ്യപ്പെട്ടു. കൈയില്‍ ശിവലിംഗവുമായി സമുദ്രതീരത്തു കൂടി പുറപ്പെട്ട രാവണനു പിന്നാലെ പാര്‍വ്വതിയും നടന്നു. തന്നെരക്ഷിക്കാന്‍ ദേവി സഹോദരനായ ഭഗവാന് നാരായണനോട് പ്രാര്‍ത്ഥിച്ചു. വിഷ്ണു ഒരു വടുവിന്റെ രൂപത്തില്‍ കടല്തീരത്തുചെന്നുനിന്നു. രാവണന്റെ കൈയിലിരുന്ന ലിംഗത്തിന് ക്രമേണ ഭാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. കൈലാസമെടുത്ത് അമ്മാനമാടിയ രാവണന് ആ ശിവലിംഗം വഹിക്കാന്‍ വലിയ ബുദ്ധിമുട്ടുതോന്നി. രാവണനെ കണ്ടയുടന്‍ ബ്രാഹ്മണവടു ചോദിച്ചു. ”അല്ലാ ഇതു രാവണനല്ലേ. ഇവിടെ എന്തിനു വന്നു? കൈയിലിരിക്കുന്ന ഈ കളിപ്പാട്ടം ആരുതന്നതാണ്?” രാവണന് ഈര്‍ഷ്യയോടെ മറുപടി പറഞ്ഞു.
”ഇതു കളിപ്പാട്ടമല്ല. എന്റെ മാതാവിനു പൂജിക്കാന്‍ ശിവന് തന്നആത്മലിംഗമാണ്.” അതുകേട്ട് ആ ബാലന് പൊട്ടിച്ചിരിച്ചു. ”ഓഹോ അതുകൊള്ളാം, പിന്നില്‍ വരുന്ന സ്ത്രീ പാര്‍വ്വതിയുടെ ദാസിയാണല്ലോ. ഇവരെ അമ്മക്കു ദാസിയായി കൊണ്ടുപോകയാണോ?”
അതുകേട്ട് രാവണന് കോപിച്ചു. ”ഹേബുദ്ധികെട്ട ബ്രാഹ്മണവടു, നിനക്കു കണ്ണില്ലേ? ഇത് സാക്ഷാല്‍ പാര്‍വ്വതിയാണ്. ശിവന് എനിക്കുവിട്ടുതന്നതാണ്.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: