രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്. ഹനുമാന് സ്വന്തം കഴിവിനെപ്പറ്റി പറയുന്ന ഒരു ഭാഗമുണ്ട്. സുഗ്രീവന്റെ വാനരസൈന്യത്തിന് അതുല്യശക്തി വഹിക്കുന്ന രാക്ഷസമഹാസൈന്യത്തെ നേരിടാന്‍ കഴിയുമോ എന്നു സീത സംശയം പുറപ്പെടുവിച്ചപ്പോഴാണ് ഹനുമാന് ഇതു പറയേണ്ടിവന്നത്.
മദ്വിശിഷ്ടാശ്ച തുല്യാശ്ച
സന്തി തത്ര വനൗകസഃ
മത്തഃ പ്രത്യവരഃ കശ്ചിത്
നാസ്തി സുഗ്രീവ സിധൗ
(എന്നേക്കാള്‍ കേമന്മാരും എനിക്കു തുല്യന്മാരുമായവര്‍ എത്ര വേണമെങ്കിലുമുണ്ട് എന്നേക്കാള്‍ മോശക്കാരനായി സുഗ്രീവസന്നിധിയില്‍ ഒരൊറ്റയൊരുത്തന്‍ പോലുമില്ല.)
ഒരാത്മപ്രശംസയുമില്ലാതെ തന്റെ പരാക്രമത്തോടൊപ്പം തന്റെ ബന്ധുമിത്രജനങ്ങളുടെ പരാക്രമവും വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു. അതും എത്ര ചുരുങ്ങിയ വാക്കുകളില്‍!
സീതയുടെ വിശ്വാസം ഇപ്രകാരം സമാര്ജിച്ചശേഷം ഹനുമാന് പിന്നെ പെരുമാറിയത് ദേവിയുടെ കോമരം പോലെയാണെന്നു പറയാം. രാവണനും രാക്ഷസപ്പടയുമെല്ലാം തൃണസദൃശമെന്ന് എണ്ണെക്കാണ്ട് രാവണനെപ്പോലും നേര്‍ക്കുനേരെ നിന്ന് അധിക്ഷേപിക്കുകയാണ്. ‘നിന്റെ കാലമടുത്തു (ദുര്ലഭം തവ ജീവിതം) സീതയെ വിട്ടേക്കൂ; രാമന് നിന്നെ തവിടുപൊടിയാക്കും മുമ്പ്’. (സുന്ദരകാണ്ഡം 51. 39) എ്.
ഇത്രയും ബുദ്ധിമാനായ ഹനുമാന് ഒരിക്കലുമൊന്നിലും പിശകുപറ്റുകയില്ല എന്ന് വാല്മീകി മഹര്‍ഷി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുങ്കെില്‍ ഋഷി ഹനുമാനോടു പക്ഷപാതം കാട്ടിയെന്നു തോന്നും. ഹനുമാനിലുമുണ്ട് വാനരത്വം. ലങ്കയില്‍ പ്രവേശിച്ചശേഷം സീതയെ ആദ്യമായി തേടേണ്ടത് രാവണന്റെ അന്തഃപുരത്തില്‍ വേണമെന്ന് ഹനുമാന് ഒന്ന് ആലോചിച്ചു. അങ്ങനെ ഇതരര്‍ക്ക് അദൃശ്യനായി ഹനുമാന് രാവണാന്തഃപുരത്തില്‍ പ്രവേശിച്ചു. അവിടെ അസംഖ്യം രാക്ഷസസുന്ദരികള് പാനഗോഷ്ഠിയും രതിക്രീഡകളും കഴിഞ്ഞ് മെയ് തളര്‍ന്നുറങ്ങുകയാണ്.
ആകപ്പാടെ ഒരു സ്ത്രീവനമെന്നു തോന്നി ഹനുമാന്. അപ്പോഴാണ് ഹനുമാന് ഓര്‍മവന്നത്, ‘താനെന്തൊരു തെറ്റാണ് ഇക്കാണുത്? അര്‍ധനഗ്നകളായി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മധ്യത്തിലൂടെ നടക്കുക ധര്മഭ്രംശമല്ലേ? ഉടന്‍ സമാധാനവും കണ്ടെത്തി. ‘അല്ല, എന്റെ മനസ്സ്് ശുദ്ധമാണ്. അന്തഃകരണ ശുദ്ധിയോടെയാണ് ഞാന്‍ ഈ വനിതാവനത്തിലൂടെ നടക്കുത്. പരദാരദര്ശനത്തിനല്ല. സീതാന്വേഷണം എന്ന ഏകലക്ഷ്യമാണ് എന്നെ ഇവിടെ എത്തിച്ചത്. അതിനാല്‍ അന്വേഷണം തുടരുക തന്നെ.’ അതാ, അവിടെ, സമാലംകൃതമായ ഒരു പര്യങ്കത്തില്‍ സ്വര്ണനിറമുടയവളും സ്വര്ണഭൂഷണങ്ങളണിഞ്ഞവളുമായ ഒരു ചാരുരൂപിണി കിടക്കുന്നു. അന്തഃപുരേശ്വരിയായ മണ്ഡോദരിയെക്കണ്ട് ഹനുമാന് ഒരു നിമിഷം ശങ്കിച്ചുപോയി. ഇതു സീതയാണ് എന്നുറപ്പിച്ച് അവന് തുള്ളിച്ചാടി വാല് നിലത്തിട്ടടിച്ചു. തൂണില്‍ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്തു. അങ്ങനെ സന്തോഷാധിക്യത്തെ വാനരസഹജമായ ചാപല്യത്തോടെ പ്രകടിപ്പിച്ചു.
ഉത്തരക്ഷണത്തില്‍ ഹനുമാന് സ്വബോധം തെളിഞ്ഞു. ‘രാമവിരഹത്താല്‍ ദുഃഖപരിതപ്തയായ സീത ഉറങ്ങുകയോ? അസംഭവ്യം. ആ മനസ്വിനി ആഭരണമണിയുകയോ ഭക്ഷണം കഴിക്കുകയോ ചെയ്കയില്ല, നിശ്ചയം. ഇവള് മറ്റാരോ ആണ്.’
‘ഈ അന്തഃപുരത്തില്‍ കടന്നു നോക്കിയതേ ബുദ്ധിമോശം. പക്ഷേ, സീതയെ എങ്ങും കാണുന്നുമില്ല. ഇനി എന്ത്? ഒരുവേള അവര്‍ കൊന്നുകളഞ്ഞിരിക്കുമ്പോ? അഥവാ സ്വയം മൃതിയെ വരിച്ചുവോ? ഏതായാലും സീതയെ കാണാതെ എനിക്ക് സുഗ്രീവസ്വാമിയുടെ സന്നിധിയില്‍ പോകുക സാധ്യമല്ല. ‘ഹേ വീര, താന്‍ പോയിട്ടെന്തുണ്ടായി?’ എന്നു ചോദിക്കുന്ന ചങ്ങാതിമാരോട് ഞാനെന്തു പറയും? എന്റെ പുരാവൃത്തം പറഞ്ഞ് എന്നെ കര്മവീരനാക്കിത്തീര്ത്ത ജാംബവാനോടു ഞാന്‍ എന്തു പറയും?’ ഹനുമാന് അല്പനേരത്തേക്ക് നൈരാശ്യത്തിലുഴലുന്നു.
(തുടരും)
ഫോ: 8848894277
പ്രതികരിക്കാൻ ഇവിടെ എഴുതുക: