കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ചതിനു ശേഷവും, നാട്ടിലെ സംരംഭത്തിന് പണി പൂര്‍ത്തികരിക്കാന്‍ തടസ്സം നേരിട്ടു കൊണ്ടിരിക്കുന്ന കുവൈറ്റ് പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ റെജി ഭാസ്കറിന്റെ പരാതിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
റെജി ഭാസ്കരിന്റെ പരാതി ലഭിച്ചയുടനെ മുഖ്യമന്ത്രി, നോര്‍ക്ക /പ്രവാസി വകുപ്പ്, ലോക കേരളസഭ സെക്രട്ടറിയേറ്റ്, അനുബന്ധ വകുപ്പ് മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി അയച്ചു നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടാനായി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡെപൂട്ടി സെക്രട്ടറിയും, വിഷയത്തില്‍ ഇടപെടാനായി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി, മന്ത്രി എ.സി.മൊയ്തീനിന്റെ ഓഫീസില്‍ നിന്ന് സ്പെഷല്‍ സെക്രട്ടറിയും അറിയിച്ചിട്ടുണ്ടെന്ന് ഒഎന്‍സിപി. പ്രസിഡന്റ് ബാബു ഫ്രാന്‍സിസ് അറിയിച്ചു.
സംരംഭത്തിന്റെ പണികള്‍ പുനരാരംഭിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് റെജി ഭാസ്കറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനായി ചേര്‍ന്ന യോഗത്തില്‍ ബാബു ഫ്രാന്‍സീസ് പറഞ്ഞു. സെക്രട്ടറി ജീവ്സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിംഗ് ട്രഷറര്‍ ബിന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: