ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ സെക്രട്ടറി ആയി മധു ചെറിയേടത്തിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
ഗുരുവായൂര്‍ സ്വദേശിയായ മധു ഇരുപത് വര്‍ഷമായി അമേരിക്കയിലാണ്. എംസിഎ ബിരുദധാരിയായ മധു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റി ആര്‍ക്കിടെക്റ്റ് അഡൈ്വസര്‍ ആയി ജോലി ചെയ്യുന്നു.
കെ എച്ച് എന്‍ എ യുടെ ന്യൂ ജഴ്സി ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ആണ്. ഭാര്യ നിഷ, മക്കള്‍ നിവേദിത, അക്ഷജ് എന്നിവരോടൊപ്പം ന്യൂ ജഴ്സിയിലെ എഡിസണില്‍ താമസിക്കുന്നു.
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: