കുവൈത്ത് സിറ്റി : കുവൈത്തില്‍ വിസ മാറ്റത്തിനു യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു. അനധികൃതമായി നടക്കുന്ന വിസ കച്ചവടത്തിനും മനുഷ്യക്കടത്തിനുമെതിരെയുള്ള നടപടികളുടെ ഭാഗമായാണ് സാമ്പത്തികകാര്യ വകുപ്പിന്റെ പുതിയ നടപടി. അടുത്ത വര്‍ഷം മുതല്‍ 20 തസ്തികകളിലേക്ക് വിസാ മാറ്റത്തിനു യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുമെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അഖീല്‍ വ്യക്തമാക്കി.
നിലവില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ തൊഴിലാളിയുടെ പേരില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത മാറണമെങ്കില്‍ തൊഴിലാളി നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും. ഏത് ജോലിയിലേക്കാണോ തിരിച്ചു വരുന്നത് ആ പദവിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കാര്‍ മെക്കാനിക്, ഇലക്ട്രിഷ്യന്‍ , സെക്യൂരിറ്റി, സേഫ്റ്റി സൂപ്പര്‍ വൈസര്‍, ശുചീകരണ തൊഴിലാളി ,സാങ്കേതിക സര്‍വ്വേയര്‍ ,അലൂമിനിയം ടെക്നിഷ്യന്‍, വെല്‍ഡര്‍ ,ലെയ്ത് ടെക്നിഷ്യന്‍, പരസ്യ ഏജന്റ്, സെയില്‍സ് റെപ്രസന്റീവ് , ഇറിഗേഷന്‍ ടെക്നിഷ്ടന്‍, സ്റ്റീല്‍ ഫിക്സര്‍, മരപ്പണിക്കാരന്, നിര്‍മ്മാണ മേഖലയിലെ കാര്‍പ്പെന്റര്‍, ലേബ് ടെക്നിഷ്യന്‍, പര്‍ച്ചേസിങ് ഓഫീസര്‍, അക്കൗണ്ടന്റ്, ലൈബ്രേറിയന്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ്, ലീഗല്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കുള്ള വിസ മാറ്റത്തിനാണു പുതിയ നിയമം ബാധകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: