ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ യൂത്ത് ചെയര്‍ ആയി ദിവ്യ നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ നായര്‍ ഫിലാഡല്‍ഫിയയില്‍ പി എച്ച് ഡി ചെയ്യുന്നതിനോടൊപ്പം ലിങ്കന് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആണ്. പെയിന്റിംഗ്, പാട്ട്, എഴുത്ത് എന്നിവയില്‍ താല്പര്യമുള്ള ദിവ്യ, ആഫ്രിക്കന്‍ അമേരിക്കന്‍ ക്രൈസ്തവതയില്‍ ഭഗവദ്ഗീതയുടെയും അന്പതുകളിലെ അമേരിക്കന്‍ സാമൂഹ്യതുല്യതസമരത്തില് ഗാന്ധിയന്‍ മൂല്യങ്ങളുടെയും സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ്. സംസ്കൃതസാഹിത്യത്തില്‍ 1982-ലെ സാഹിത്യ അക്കാദമി പുരസ്കാരജേതാവായ ഡോക്ടര്‍ പി കെ നാരായണപിള്ള, വിശുദ്ധ ഖുറാന് മലയാളപദ്യപരിഭാഷ എഴുതിയ കെ ജി രാഘവന് എന്നിവരുടെ കൊച്ചുമകളാണ് ദിവ്യ നായര്‍.
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention.html
പ്രതികരിക്കാൻ ഇവിടെ എഴുതുക: