കരുണാപയോധി ഗുരുനാഥനിസ്തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധി താന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ
പയോധി-സമുദ്രം, അബ്ധി-സമുദ്രം, പോതം-ജലവാഹനം (വഞ്ചി, കപ്പല്‍ എന്നൊക്കെ അര്‍ത്ഥമെടുക്കാം). ഇവിടെ ഒരു പൊങ്ങുതടി എന്ന അര്‍ത്ഥമാണ് ഏറെ യോജിക്കുക.
കാരുണ്യക്കടലായ എന്റെ ഗുരുനാഥന് ഈ ഹരിനാമകീര്‍ത്തനത്തിലെ തെറ്റുകളെല്ലാം തീര്‍ത്തു തരേണമേ. ഈ സംസാരസാഗരത്തില്‍ (ദുരിതമായ ജീവിതക്കടലില്‍) വീണ് മുങ്ങിയും പൊങ്ങിയും നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഒരു പൊങ്ങുതടിയായിട്ടെങ്കിലും ഇൗ കീര്‍ത്തനം പ്രയോജനപ്പെടണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അങ്ങനെ ആ ജനനതിയുടെ ദുരിതങ്ങളെല്ലാം ഒടുങ്ങി അവര്‍ക്ക് ജീവന്മുക്തി വരുത്തണേ, ഭഗവാനേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: