തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിര്‍-
ദിവം സര്‍വ്വാമുര്‍വീമരുണിമനിമഗ്നാം സ്മരതിയഃ
ഭവന്ത്യസ്യ ത്രസ്യദ്വനഹരിണശാലീനനയനാഃ
സഹോര്വശ്യാ വശ്യാഃ കതി കതി ന ഗീര്‍വ്വാണ ഗണികാഃ
തരുണതരണിശ്രീസരണിഭിഃ ദിവ – ബാലാര്‍ക്ക സൂര്യപ്രഭയോടെയുള്ള ആകാശത്തെയും
സര്വാമുര്വ്വീം – സമസ്ത ഭൂമിയേയും
തനുച്ഛായാഭിഃ തേ – അവിടുത്തെ ദേഹകാന്തിയുടെ
അരുണിമ നിമഗ്നാം – ചെമന്ന കാന്തിയില്‍ മുങ്ങിയ
സ്മരതി യഃ – യാതൊരാള്‍ ധ്യാനിക്കുന്നോ അസ്യ – അവന്
ത്രസ്യദ്വനഹരിണ ശാലീന നയനാഃ – ഭയത്താല്‍ തുടിക്കുന്ന മാനുകളുടെ മനോഹര നയനങ്ങള്‍(പോലുള്ള)
സഹോര്വശ്യാ ഗീര്‍വാണ ഗണികാഃ – (നയനങ്ങളോടുകൂടിയ) ഉര്‍വ്വശി തുടങ്ങിയ സ്വര്‍ഗ്ഗസുന്ദരിമാര്‍.
കതി കതി ന വശ്യാഃ ഭവതി – എത്രയെത്ര പേര് വശ്യകളായി ഭവിക്കുന്നില്ലാ?
അല്ലയോ ദേവീ ബാലാദിത്യകാന്തിയുള്ള അവിടുത്തെ ദേഹത്തെ യാതൊരുവന് ധ്യാനിക്കുന്നുവോ, അവന് ഭയത്താല്‍ തുടിക്കുന്ന മാനുകളുടെ കണ്ണുകള്‍ക്കു തുല്യമായ കണ്ണുകളുള്ള ഉര്‍വശി തുടങ്ങിയ എത്രയെത്ര ദേവാംഗനമാര്‍ വശ്യകളായി ഭവിക്കുന്നില്ലാ? എല്ലാവരും വശ്യകളാകും എന്നു സാരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: