തിരുവനന്തപുരം: ബാലഭാസ്ക്കര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചതിനു പിന്നില്‍ ഉന്നത സ്വാധീനം. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ, ബാലഭാസ്ക്കറിന്റെ പോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയും സംസ്ഥാനത്ത് ഭരണം കൈയാളുന്ന ഒരു പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനും തമ്മിലുള്ള അടുത്ത ബന്ധമാണ് അന്വേഷണം മരവിപ്പിക്കാന്‍ ഇടയാക്കിയത്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്ക്കര്‍ സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ച് ബാലഭാസ്ക്കറുടെ മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്ക്കര്‍ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്ക്കറിന്റെ അച്ഛന് സി.കെ ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് 2019 ജനുവരി 29ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സംഘത്തെ നിയമിച്ചതല്ലാതെ അന്വേഷണത്തിന്റെ പ്രാഥമിക നടപടികള്‍ പോലും ക്രൈംബ്രാഞ്ച് സ്വീകരിച്ചില്ല. അങ്ങനെ അന്വേഷണം തുടക്കത്തിലേ മരവിച്ചു. ഇതോടെ ആദ്യ ഘട്ടത്തില്‍ എടുക്കേണ്ട പല നിര്‍ണ്ണായക തെളിവുകളും ശേഖരിച്ചില്ല. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. ഉന്നത സ്വാധീനമാണ് ഇതിനു പിന്നില്‍.
അന്വേഷണത്തിന് വീണ്ടും ജീവന്‍വയ്ക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പി പിടിയിലായതോടെ. ബാലഭാസ്ക്കറുടെ ആശുപത്രി കാര്യങ്ങളും മരണവും സംസ്ക്കാര ചടങ്ങകളുമൊക്കെ നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയും മറ്റൊരു സുഹൃത്ത് വിഷ്ണുവും ഇവരുടെ അടുത്ത സുഹൃത്തായ പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായിരുന്നു.
അന്വേഷണം പെട്ടെന്ന് നിലച്ചതിന്റെ കാരണം വ്യക്തമായിരുന്നില്ല. ഭരണത്തില്‍ സ്വാധീനമുള്ള ഇടപെടല്‍ ഉണ്ടെങ്കിലേ അന്വേഷണം മരവിപ്പിക്കാന്‍ സാധിക്കൂ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പിയെ പിടികൂടുന്നത് ഡിആര്‍ഐ സംഘമാണ്. ഇതോടെ ബാലഭാസ്ക്കറും പ്രകാശ് തമ്പിയുമായുള്ള ബന്ധവും പുറത്ത് വന്നു. വിഷ്ണു ഒളിവിലുമായി. ഉന്നത ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചു എന്ന് ബാധ്യമുള്ളതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ബാലഭാസ്ക്കറിന്റെ കുടും.
അര്‍ജുനും ജിഷ്ണുവും കസ്റ്റഡിയില്‍?
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണത്തിലെ ദുരൂഹത പരിശോധിക്കാന്‍ ഫോറന്‍സിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. രണ്ടു ശാസ്ത്രീയപരിശോധനാഫലങ്ങള്‍കൂടി ലഭിക്കാനുണ്ട്. അതേസമയം ഒളിവില്‍ എന്ന് സംശയിക്കുന്ന ഡ്രൈവര്‍ അര്ജുന്, പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടര്‍ രവീന്ദ്രന്റെ മകന് ജിഷ്ണു എന്നിവര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന് കത്തു നല്‍കിയിരിക്കുകയാണ്. കൂടാതെ അപകടത്തിനുമുമ്പ് ഇവര്‍ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയില്‍നിന്നെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് പരിശോധനാ ഏജന്‍സികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിക്കുന്ന മുറയ്ക്ക് വേണം അന്വേഷണ സംഘത്തിന് അടുത്ത നടപടികളിലേക്ക് കടക്കാന്‍.
കാര്‍ ഓടിച്ചിരുന്നത് അര്ജുന് ആണെന്ന് മുറിവുകള്‍ പരിശോധിച്ച് ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ അര്ജുന് ആണു വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്കറാണു വണ്ടിയോടിച്ചതെന്നാണ് അര്ജുന് പോലീസിനു നല്കിയ മൊഴി.
മൊഴികളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്നവരുടെ ഫോണ്‍രേഖകളും വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വൈരുധ്യമുണ്ടെന്ന് തോന്നുന്നവരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തും. കാര്‍ അപകടം നടന്നയുടന്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, മൊഴി നല്കിയവര്, മറ്റു സാക്ഷികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ഇവരുടെയെല്ലാം ഫോണ്‍ വിളി വിവരങ്ങള്‍, ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നോ എന്നിവയും സൈബര്‍ സെല്‍ സഹായത്തോടെ പരിശോധിക്കും. അപകടം നടന്ന വാഹനത്തിന് തൊട്ടുപിറകിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ കൂടിയുണ്ടായിരുന്നെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിനുമുമ്പുവരെ ഈ രണ്ടു കാറുകളും ബസിനുമുന്നിലുണ്ടായിരുന്നു. അപകടത്തിനുശേഷം ഒരു കാര്‍ കണ്ടില്ലെന്നാണ് അജി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: