തിരുവനന്തപുരം: നിപ പോലുള്ള വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൊണ്ടുവന്ന ശക്തവും മികവുറ്റതുമായ പരിഷ്ക്കാരങ്ങള്‍. വൈറസ് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെട്ട് മുന്‍ കാലങ്ങളില്‍ നൂറ് കണക്കിന് പേര് മരണത്തിന് കീഴടങ്ങിയിരുന്നെങ്കില്‍ ഇന്ന് രോഗത്തിന് ഇടയാക്കുന്ന വൈറസിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും രോഗബാധിതരെ മരണത്തില്‍ നിന്ന് കരകയറ്റാനും വൈറസ് ബാധ പടര്‍ന്ന് പിടിക്കാതിരിക്കാനും വേണ്ട നടപടികള്‍ അതിവേഗം സ്വീകരിക്കാന്‍ സാധിക്കുന്നുണ്ട്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ആരോഗ്യമേഖലയില്‍ നടപ്പാക്കിയ നെറ്റ് വര്‍ക്കിംഗ് സംവിധാനാണ് കാതലായ മാറ്റങ്ങള്‍ക്ക് ഇടയാക്കിയത്. മുന്‍പ് ഒരു സംസ്ഥാനത്തുണ്ടാകുന്ന മാരക രോഗങ്ങള്‍ അവര്‍ മാത്രമേ അറിയൂ. അവിടെ നിന്നുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെയും രോഗം പടര്‍ന്ന് പിടിക്കുകയുമായിരുന്നു.
ആധുനിക നെറ്റ് വര്‍ക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ഹെല്‍ത്ത് ഡയറക്ട്രേറ്റില്‍ നിന്നും അന്നന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യവിഭാഗത്തിലെ പ്രത്യേക മെഡിക്കല്‍ സെല്ലിലേക്ക് ഇ മെയില്‍ ചെയ്യണം. അതില്‍ സാംക്രമിക രോഗങ്ങള്‍, വൈറസ് ബാധിതര്‍, അര്‍ബുദ രോഗികള്‍ ഇവരുടെ എണ്ണം പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. വൈറസ് ബാധയാണെന്ന സംശയത്തില്‍ രക്ത പരിശോധനയ്ക്ക് അയയ്ച്ചിട്ടുണ്ടെങ്കില് അതും പ്രത്യേകം രേഖപ്പെടുത്തണം. രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രത്യേക സൂചന നല്‍കണം. ഇതനുസരിച്ച് കേന്ദ്ര ആരോഗ്യമേഖലയിലെ നിരീക്ഷണ വിഭാഗം ഓരോ സംസ്ഥാനത്തെയും റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയെ അറിയിക്കും. വൈറസ് രോഗമാണെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഇതനുസരിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. വൈറസ് രോഗമാണെങ്കില്‍ എയിംസ് പോലുള്ള ആശുപത്രികളിലെ വിദഗ്ദ്ധരുടെ അവലോകന യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ എടുക്കും.
വൈറോളജി ലാബുകളുടെ പ്രവര്‍ത്തനവും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിപ പോലുള്ള വൈറസ് ബാധ സ്ഥിതീകരിക്കുന്നത് വൈറോളജി ലാബുകളില്‍ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രാലയത്തെ അറിയിക്കുന്നതോടൊപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെയും അറിയിക്കണം. ഇതോടെ കേന്ദ്ര ആരോഗ്യ വിദഗ്ദ്ധര്‍ സംസ്ഥാനത്തെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. ആവശ്യമായ മരുന്നുകള്‍ എത്തിക്കും. വിദഗ്ദ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കും. രക്ത സാമ്പിളുകള്‍ ട്രെയിന്‍ മാര്‍ഗ്ഗമോ മറ്റ് വാഹനങ്ങളിലോ അയിരുന്നു വൈറോളജി ലാബുകളില്‍ മുമ്പ് എത്തിച്ചിരുന്നത്. ഇപ്പോള്‍ വിമാനത്തില്‍ രക്ത സാമ്പിളികള്‍ കൊണ്ടു പോകുന്നതിനുള്ള സംവിധാനവും കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: