തദന്യ: പാണിഭ്യാമഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത്ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ! ലോകാനാം തവ ഹി ച്രണാവേവ നിപുണൗ
തദന്യ( അവിടുത്തേതില്‍ നിന്ന് അന്യമായ) ദൈവതഗണ: ( ദേവസമൂഹം) പാണിഭ്യാം( കൈകളെക്കൊണ്ട് ) അഭയവരദ: ( അഭയവും വരവും നല്കുന്നു) ത്വമേകാ നൈവാസി( അവിടുന്ന് ഒരുത്തി ഭവിക്കുന്നില്ലാ) പ്രകടിത വരാഭീ ഇതി അഭിനയാ ( പ്രത്യക്ഷമായ വരാഭയമുദ്രയോടു കൂടിയവളായി ) ഭയാത്ത്രാതും( ഭയത്തില്‍ നിന്ന് ത്രാണനം ചെയ്യുന്നതിന്) ഫലമപിചവാഞ്ഛാ( ആഗ്രഹിക്കുന്നതില്‍ അധികമായ വരത്തെ കൊടുക്കുന്നതിനും) ലോകാനാം ശരണ്യേ( ലോകങ്ങള്‍ക്കെല്ലാം ശരണമായുള്ള ദേവീ! ) തവ ഹി ചരണൗ ഏവ നിപുണൗ ഭവതിഅവിടുത്തെ പാദങ്ങള്‍ തന്നെ സമര്ഥങ്ങളായി ഭവിക്കുന്നു.
അല്ലയോ ലോകങ്ങള്‍ക്കെല്ലാം ശരണ്യയായ ദേവീ! ദേവസമൂഹം കൈകളെക്കൊണ്ട് വരാഭയങ്ങള് നല്കുന്നു. അവിടുത്തെ ഭക്തര്‍, കൈകളെക്കൊണ്ട് ഇവ അഭിനയിക്കുന്നവളല്ലാ എന്നു വിചാരിച്ച് നിന്തിരുവടിയുടെ പാദങ്ങള്‍ തന്നെ ഇവയ്ക്കാശ്രയം എന്നു കല്പിച്ച് ആ പാദങ്ങളെ ആശ്രയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: