പലതും പറഞ്ഞു പകല്കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായകാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരിനാരായണായ നമഃ
കലികാലം മറ്റ് യുഗങ്ങളെക്കാള്‍ മോക്ഷത്തിന് എളുപ്പമുള്ളതാണ്.അതറിഞ്ഞിട്ടാണ് പരീക്ഷിത്ത് രാജാവ് കലിയെ കൊല്ലാതെവിട്ടത്. സദ്ഗതി കൈവരുന്നതിന് സകല മഹര്‍ഷിമാരും ഭൂമിയില്‍ വന്നു പിറക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് ഭാഗവതത്തില്‍ പറയുന്നുണ്ട്.കൃതയുഗത്തില്‍ കഠിനമായ തപസ്സുകൊണ്ടും ത്രേതായുഗത്തില്‍ യാഗംകൊണ്ടും ദ്വാപരയുഗത്തില്‍ പൂജകൊണ്ടും കലിയുഗത്തില്‍ നാമസങ്കീര്ത്തനംകൊണ്ടുമാണ് മോക്ഷപ്രാപ്തിയുണ്ടാകുക.അതിനാല്‍ തന്റെ ജീവിതവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളും മറ്റുള്ളവരുടെ ഗുണദോഷങ്ങളുമൊക്കെ ചര്‍ച്ചചെയ്ത് സമയം പാഴാക്കുന്നതിതുപകരം ഭഗവന്നാമങ്ങള്‍ നിരന്തരം കീര്ത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവണേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: