ശാസ്ത്രീയനാമം: Gloriosa superba
സംസ്കൃതം: ചാങ്കലി, അഗ്നിശിഖ, ശക്രപുഷ്പി
തമിഴ്: കാര്‍ത്തിക കിഴങ്ങ്, കലായി
എവിടെ കാണാം: ഇന്ത്യയിലുടനീളം മഴകുറഞ്ഞ സ്ഥലങ്ങളിലും വനങ്ങളിലും കണ്ടു വരുന്നു
പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍:
മെന്തോന്നിയുടെ പൂവിനൊരു പ്രത്യേകതയുണ്ട്. ഇതില്‍ ഈച്ച വന്നിരുന്നാല്‍ ഇതളുകള്‍ കൂടും. കലപ്പയുടെ രൂപത്തിലാണ് കിഴങ്ങുണ്ടാകുക. ഓരോ വര്‍ഷവും ഒരു കിഴങ്ങെന്ന കണക്കില്‍ ഒന്നിനുമീതെ ഒന്നായാണ് ഇത് രൂപപ്പെടുന്നത്. അതിഭീകരമായ സ്ഥാവരവിഷമാണ് ഇതിന്റെ കിഴങ്ങ്. ഇതു കഴിച്ചാല്‍ വയറ്റില്‍ നിന്ന് രക്തം പോയി മരണകാരണമാകും. ശുദ്ധീകരിച്ച കിഴങ്ങാണ് മരുന്നുകളില്‍ ഉപയോഗിക്കുന്നത്.
ജംഗമവിഷത്തിനുള്ള പ്രതിവിധിയാണ് എല്ലാ സ്ഥാവരവിഷങ്ങളും.
മെന്തോന്നി വിഷത്തിന്റെ പ്രതിവിഷത്തിന് പത്തു ഗ്രാം ചുക്കുപൊടി ചൂടുവെള്ളത്തില്‍ കലക്കി ഓരോ മണിക്കൂര്‍ ഇടവിട്ട് കഴിക്കുക. പ്രസവം വൈകിയാലോ, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ മരിച്ചു പോ
യാലോ പ്രസവിക്കാനായി ഗര്‍ഭാശയ മുഖത്തും നാഭിയിലും മെന്തോന്നിക്കിഴങ്ങ് അരച്ചു തേച്ചാല്‍ മതി. ക്ഷണനേരത്തില്‍ പ്രസവം നടക്കും.
പ്രസവം കഴിഞ്ഞാലുടനെ മരുന്ന് തേച്ചയിടം ചൂടുവെള്ളം കൊണ്ട് പെട്ടെന്ന് കഴുകിക്കളയണം. അല്ലെങ്കില്‍ പ്ലാസന്റയും ഗര്‍ഭപാത്രവും വെളിയിലേക്ക് ഇറങ്ങി വരും. മരുന്ന് കഴുകിക്കളഞ്ഞാലുടനെ പ്രസവിച്ച സ്ത്രീക്ക് ചൂടു വെള്ളത്തില്‍ ചുക്കുപൊടി കലക്കി കുടിക്കാന്‍ കൊടുക്കണം.
മെന്തോന്നിക്കിഴങ്ങ് ഗോമൂത്രത്തിലോ അരിക്കാടിയിലോ അരച്ച് കീടങ്ങള്‍ കടിച്ച ഭാഗത്ത് തേച്ചാല്‍ കീടങ്ങള്‍ കടിച്ചുണ്ടാകുന്ന വിഷത്തിനും ചൊറിച്ചിലിനും പ്രതിവിധിയാണ്. മഹാനാരായണ തൈലത്തിലും മഹാവിഷമുട്ടി തൈലത്തിലും ശുദ്ധി ചെയ്ത മെന്തോന്നിക്കിഴങ്ങാണ് കല്ക്കത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: