ജീവ, നിക്കി ഗല്‍റാണി, അനൈക്ക സോതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് സിനിമ ‘കീ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലൂടെയാണ് ‘കീ’ പുറത്തായത്.
മൈക്കിള്‍ രായാപ്പന്റെ നിര്‍മ്മണത്തില്‍ കാളീസ് സംവിധാനം ചെയ്ത് റിലീസിനെത്തിയ ‘കീ’ ബോക്സ് ഓഫീസില്‍ തിരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നതനിടെയാണ് ഇന്റര്‍നെറ്റില്‍ ലീക്കായത്.
മലയാളികളുടെ സ്വന്തം ‘ജിപി’ എന്ന ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കീ’. കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേന്ദ്ര പ്രസാദ്, ആര്.ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിപിയുടെ ആദ്യ തമിഴ് ചിത്രമാണ് ‘കീ’.
ആര്.ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി എന്നിവരും ചിത്രത്തിലുണ്ട്. കമ്പ്യൂട്ടര്‍ ഹാക്കര്‍മാരായ ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിയ്ക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കീ. സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ, സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ ജാഗ്രത പുലർത്തണം, തുടങ്ങി ഒട്ടേറെ മുന്നറിയിപ്പും നിർദ്ദേശങ്ങളും ഒപ്പം ഇവ നൽകുന്ന ദോഷഫലങ്ങളും പ്രതിപാദിക്കുന്ന, ഇന്നത്തെ യുവ തലമുറയും രക്ഷിതാക്കളും കാണേണ്ട ഒരു സിനിമയാണിത്.
ഇന്ന് ഭൂരിഭാഗം സ്ത്രീകളും, പെൺകുട്ടികളും വഞ്ചിക്കപ്പെടുന്നതിന്റെ പ്രധാന കാരണം മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഭ്രമമാണ്. ഫേസ് ബുക്ക്, വാട്ട്സ് ആപ്, ട്വിറ്റർ, മെസഞ്ചർ, ടിക് ടോക് എന്നിവയിലൂടെ അപരിചിതരായ പുരുഷന്മാരുമായി നടത്തുന്ന ചാറ്റിങ്ങും പോസ്റിങും അവരുടെ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. 75 ശതമാനത്തിലധികം ആണുങ്ങളും സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുന്നത് സെക്സിന് വേണ്ടിയാണ്. സൗഹൃദവും പ്രേമവുമല്ല ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിലാണ് ഇവർക്ക് പിഴവ് സംഭവിക്കുന്നത്.
ഇന്ന് പെൺകുട്ടികളുടെ ഏറ്റവും വലിയ അന്തകൻ മൊബൈൽ ഫോണാണ്. ഫോണാണ് രഹസ്യങ്ങളുടെ സൂക്ഷിപ്പ് പെട്ടി. എന്നാൽ മൊബൈൽ ഹാക്കിങ്ങിലൂടെ അവ ചോർത്തി പരസ്യമാക്കപ്പെടുന്നത് സർവ്വ സാധരണമായി കഴിഞ്ഞിരിക്കുന്നു. ഒരു രഹസ്യവും സുരക്ഷിതമല്ലാത്ത കംപ്യുട്ടർ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന വിഷയവും ‘കീ’ വരച്ചു കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: