രണ്ടു വര്‍ഷത്തോളമായി ദുല്‍ഖര്‍ സല്മാന് നായകനായ ഒരു മലയാള സിനിമ തിയേറ്ററിലെത്തിയിട്ട്. ആ കാത്തിരിപ്പിനാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ വിരാമമിടുക. നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലല്ലു എന്ന ഗ്രാമീണ കഥാപാത്രമാണ് ദുല്‍ഖറിന്.
ഇപ്പോള്‍ പുറത്തിറങ്ങിയ, ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മഴയുടെയും ‘അനുരാഗിണീ ഇതാ എന്‍…’ എന്ന ഗാനത്തിന്റെയും പശ്ചാത്തലത്തില്‍ ഒരു ചായക്കടയില്‍ നില്ക്കുന്ന ദുല്‍ഖറാണ് ടീസറില്‍. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സലിം കുമാര്‍, സൗബിന് ഷാഹിര്‍, ധര്മജന് ബോല്‍ഗാട്ടി തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും, ആദ്യ ടീസറും, വിഡിയോ ഗാനവുമൊക്കെ ഇതിനോടകം ഹിറ്റാണ്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് നായികനിരയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: