ഉള്ളില്‍ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമഃ
മദം, മാത്സര്യം, അഹങ്കാരം, കാമം, ക്രോധം, മോഹം, പാരുഷ്യം, അജ്ഞാനം ഇവയൊക്കെ ആസുര വാസനകളാണ്. ഈ വാസനകള്‍ ഉള്ളപ്പോള്‍ മനുഷ്യന് മുക്തിക്കുള്ള മാര്‍ഗ്ഗം തെളിഞ്ഞുകിട്ടുകയില്ല. അതിനാല്‍ ഈ ആസുരഭാവങ്ങളെ നിയന്ത്രിച്ച്, ഭഗവന്നാമകീര്‍ത്തനത്തില്‍ മുഴുകി ജീവിക്കുക. മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള വഴി അപ്പോള്‍ തെളിഞ്ഞുവരാതിരിക്കില്ല. ഭയമില്ലായ്മ, നിഷ്കളങ്കത, സത്യബോധം, ദാനം, സമചിത്തത, ദേവതാരാധനം, ശാസ്ത്രപഠനം, അഹിംസ, ത്യാഗം, ശാന്തി, വിനയം തുടങ്ങിയ ദൈവിക ഭാവങ്ങളെ സ്വാംശീകരിക്കുക. സദാ നാമജപത്തില്‍ ഏര്‍പ്പെടുക. അപ്പോള്‍ ചിത്തശുദ്ധിയുïാവും. ഈശ്വരഭജനത്തിന്റെ പ്രധാന പ്രയോജനവും അതുതന്നെെയന്ന് കവി ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: