കല്‍പ്പറ്റ: മുസ്ലിംലീഗുമായുള്ള ബന്ധത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാന്‍ ക്ഷേത്രദര്‍ശനവും തീര്‍ഥസ്നാനവും നടത്തി രാഹുല്‍. വയനാട്ടിലെ ആദ്യ റോഡ് ഷോയില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ലീഗുകാരും പച്ചക്കൊടികളും നിറഞ്ഞത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. മുസ്ലിം വര്‍ഗീയതയ്ക്കൊപ്പമാണ് രാഹുല്‍ എന്ന സന്ദേശമാണ് വയനാട്ടില്‍ നിന്നുയര്‍ന്നത്. ഈ വര്‍ഗീയ പ്രതിച്ഛായ മാറ്റാനാണ് രണ്ടാംഘട്ട വയനാട് സന്ദര്‍ശനത്തില്‍ രാഹുല്‍ പ്രഥമ പരിഗണന നല്‍കിയത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഇന്നലെ വയനാട്ടിലെത്തിയത്. പത്രിക സമര്‍പ്പിക്കാനെത്തിയ ദിവസം വിവാദങ്ങള്‍ക്ക് തിരികൊളുത്തി മടങ്ങിയ രാഹുലിന് പിന്നീട് മണ്ഡലത്തില്‍ ചലനമുണ്ടാക്കാനായില്ല. ഇതോടെ പ്രചാരണം തണുത്തു. ഇതിനിടെയാണ് രാഹുല്‍ വീണ്ടും വയനാട്ടിലെത്തിയത്.
ലീഗിനൊപ്പം കൂടിയെന്ന ആരോപണം മറികടക്കാനാണ് തിരുനെല്ലിയിലെ പാപനാശിനിയില്‍ രാഹുലെത്തിയത്. അച്ഛന് രാജീവ് മരിച്ച ശേഷം, പിതൃകര്‍മങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച തിരുനെല്ലിയില്‍ ഒരു തവണപോലും എത്താത്ത രാഹുല്‍ തെരഞ്ഞെടുപ്പു കാലത്ത് ഇവിടെയെത്തിയത് വോട്ട് മാത്രം ലക്ഷ്യമിട്ടെന്ന് വ്യക്തം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച രാഹുല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലപാട് മയപ്പെടുത്തിയതും വോട്ട് ലക്ഷ്യമിട്ട് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: