ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍ ഡോ.സി.എന്‍. വിജയകുമാരി സാലറിചലഞ്ചില്‍ പങ്കെടുക്കാതിരുന്നതും സിപിഎമ്മിന് അനഭിമതരായവരെ വേദാന്തപഠനകേന്ദ്രം നടത്തിയ യോഗാ സെമിനാറില്‍ പങ്കെടുപ്പിച്ചതുമാണ് കാരണം.
1984ല്‍ യുജിസിയുടെ ധനസഹായത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ 2010വരെ ഡോ. മഹേശ്വരന് നായര്‍ക്കായിരുന്നു ചുമതല. ഇതിനുശേഷം കുറെകാലത്തേക്ക് ആരേയും മേധാവിയായി നിയോഗിക്കാതെ വേദാന്തപഠനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, 2015 ല്‍ ഓണററി ഡയറക്ടറായി ഡോ.സി.എന്‍. വിജയകുമാരി ചുമതലയേറ്റപ്പോള്‍ കേന്ദ്രത്തിന്റെ പരോഗതിക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഇന്റര്‍നാഷണല്‍ സെമിനാറും നടത്തി. സെമിനാറില്‍ ക്ലാസെടുക്കാനായി സ്വാമി ചിദാനന്ദപുരി, ബലദേവാനന്ദസാഗര, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. കോട്ടമനെ രാമചന്ദ്രഭട്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന്, ഡോ. ശ്രീനിവാസ വര്‍ക്കേഡി, ഡോ. റാണിസദാശിവ മൂര്‍ത്തി തുടങ്ങിയവരെ പങ്കെടുപ്പിച്ചു. ഇടതുപക്ഷ സഹയാത്രികരായവരെ പങ്കെടുപ്പിക്കാതെ സെമിനാര്‍ സംഘടിപ്പിച്ചതിനാലാണ് വേദാന്തപഠനകേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു വകുപ്പിനെ മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ വേണം. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാതെ അക്കാദമിക് ബോഡി നേരിട്ടാണ് വേദാന്തപഠനകേന്ദ്രത്തെ മാറ്റാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടംലംഘനം കൂടിയാണ്. വേദാന്തപഠനം ഏതെങ്കിലുമൊരു ഭാഷയുടെ കീഴില്‍ ഒതുക്കേണ്ടതല്ലെന്നതാണ് സര്‍വകലാശാലയുടെ ഭാഷ്യം.
നിരവധി പേര് ഗവേഷണം നടത്തിയിരുന്ന വേദാന്തപഠന കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ആശയവും നടത്തുന്ന പരിപാടികളും രുചിക്കാത്ത ചില മതമൗലികവാദികളും ഇതിന് പിന്നിലുണ്ടത്രേ. വേദാന്തപഠനം നടത്തുന്ന പലരും കമ്മ്യൂണിസത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇടത് ബുദ്ധിജീവികളെ അലട്ടുന്ന മറ്റൊരു പ്രധാനവിഷയം. സെമറ്റിക് മതക്കാരുടെ മതപരിവര്‍ത്തനത്തിനും ചില ജിഹാദി പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വേദാന്തം പഠിച്ചിറങ്ങുന്നവര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്കിവരുന്നതും വേദാന്തപഠന കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: