കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണം
”ലോകാരംഭം മുതലേ കെട്ടിപ്പടുത്ത് വന്നിട്ടുള്ള ധര്‍മസംഹിതകളെല്ലാം കീഴ്മേല്‍ മറിച്ച് ക്ഷേമവും ശാന്തിയും ഇല്ലാതാക്കി അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമയമായ കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം. ഈ ആപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ആറ്റംബോബിന് ശക്തിയില്ല. വഴിതെറ്റിപ്പോയ ജനസഞ്ചയത്തെ സ്നേഹവും സേവനവും കൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ നിന്ന് വീണ്ടെടുക്കുകയാണ് വേണ്ടത്.’’
(മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍ വാള്യം 2, പേജ് 147)
”1957-ല്‍ അധികാരത്തില്‍ വന്നയുടന്‍ അവര്‍ പോലീസിനെ നിര്‍വീര്യമാക്കി. കമ്മ്യൂണിസ്റ്റ് സെല്ലുകള്‍ക്ക് വിധേയമായി പോലീസ് ഭരണം നിയന്ത്രിച്ചു. കമ്മ്യൂണിസ്റ്റുകളുടെ വസ്തു കൈയേറ്റം കൊണ്ട് നാട്ടില്‍ പൊറുതിയില്ലാതെ വന്നു.
കൊലയും തീവെട്ടിക്കൊള്ളയും സര്‍വസാധാരണയായി. കമ്മ്യൂണിസ്റ്റുകളുടെ ഹിതാനുവര്ത്തിയായില്ലെങ്കില് സ്ത്രീകള്‍ക്ക് പോലും സൈ്വരമായി വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യ എന്ന അവസ്ഥയായി. നീതിപീഠത്തെ അവര്‍ സ്വാധീനപ്പെടുത്താന്‍ തുടങ്ങി. പാര്‍ട്ടിയുടെ താളത്തിനു തുള്ളാത്ത ഉദ്യോഗസ്ഥരെ അവര്‍ ശിക്ഷിച്ചു.
ഉദ്യോഗങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ അനുഭാവികള്‍ക്കുമായി മാറ്റിവച്ചു. കമ്മ്യൂണിസ്റ്റെല്ലങ്കില് സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് വന്നു. ഖജനാവിലെ പണം സൊസൈറ്റി എന്ന സൂത്രം ഉപയോഗിച്ച് പാര്‍ട്ടി ഭണ്ഡാരത്തിലാക്കി.‘ഭാവി തലമുറയെപ്പോലും കമ്മ്യൂണിസ്റ്റാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരം നടപ്പിലാക്കി. മഹാത്മാ ഗാന്ധിയെപ്പോലും പുറംതള്ളിയിട്ട് ടെക്സ്റ്റ് ബുക്കുകളില്‍ സ്റ്റാലിനും ലെനിനും ജനനായകന്മാരായി സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ദേശീയതയെയും നേതാക്കളേയും പുച്ഛിച്ച് തള്ളി. പകരം റഷ്യയ്ക്ക് പാഠപുസ്തകങ്ങളിലൂടെ സ്തുതിഗീതം പാടി. ജനങ്ങള്‍ക്ക് നീതിയും രക്ഷയും ഇല്ലെന്ന് വന്നു. ഈ വ്യവസ്ഥയ്ക്ക് കീഴടങ്ങുന്നത് ശരിയല്ലെന്നും ജീവന് ബലികഴിച്ചും ഇതിനെ നേരിടാതെ രക്ഷയില്ലെന്നും ജനങ്ങള്‍ക്ക് ബോധ്യമായി.”
അസംതൃപ്തരായി, സ്വാതന്ത്രത്തിന്റേയും നീതിയുടേയും കണിക പോലും അനുഭവിക്കാന്‍ സാധ്യമല്ലാതെ ജനങ്ങള്‍ അവരുടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് എന്തും വരട്ടെ എന്ന തന്റേടത്തോടെ ഒരുമിച്ചുകൂടി വിമോചന സമര സമിതി എന്ന സംഘടനയുണ്ടാക്കി”
(1959ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളികളോട് നടത്തിയ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: