ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മത്തിനും പരമ നാരായണായ നമഃ
മൂലപ്രകൃതി മഹാമായ തന്നെയാണ്. ആ മായയില്‍ നിന്ന് തന്നെയാണ് അഹങ്കാരാദികള്‍ ജനിക്കുന്നത്. ജനനം മുതല്‍ മരണം വരെ അതില്‍നിന്നു മോചനമില്ല. എത്ര ജന്മം കഴിഞ്ഞാലും കര്‍മ്മങ്ങള്‍ക്ക് അവസാനവുമില്ല. മായ തന്നെയാണ് വിദ്യയും അവിദ്യയും. സത്വരജസ്തമോഗുണങ്ങളും അതിന്റെ ഭാഗം തന്നെയാണ്. കര്മഗതിയെക്കുറിച്ച് പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലും പരമാര്ശമുïല്ലോ.
”വിധിച്ചീടുന്ന കര്മ്മമൊടുങ്ങുമ്പോള്
പതിച്ചീടുന്നു ദേഹമോരേടത്ത്…”
വീïും അവിടെനിന്ന് പുതിയ ജനനം, കര്‍മ്മബന്ധങ്ങള്‍, മരണം ഇങ്ങനെ ചാക്രികമായി അത് ആവര്‍ത്തിക്കുന്നു. ഭാരതീയ തത്ത്വചിന്തയുടെ മര്മ്മസ്ഥനങ്ങളെയാണ് കവി ഇവിടെ സ്പര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: