ഹോമകുണ്ഡത്തില്‍ നിന്ന് ഉണ്ടായ ദേവതയാണ് പുതിയഭഗവതി. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണ് ചീറുമ്പാര് മൂത്തവരും ഇളയവരും. രണ്ടുമക്കളെയും വാരിയെടുത്തപ്പോള്‍ ശിവന് വസൂരി പിടിപെടുന്നു. ഇനി ആ മക്കളെ മേലുലകലത്തില് നിര്‍ത്തരുതെന്ന് കരുതി, അവര്‍ക്ക് പൊന്‍ചിലമ്പും തേരും നല്കി കീഴുലകത്തിലേക്ക് പറഞ്ഞയയ്ക്കുന്നു.
മേലുലകത്തില് അഗ്നി പടരുകയാണ്. പരമശിവന്റെ വസൂരി വര്‍ധിച്ചു. പട്ടേരി(പരിവാരങ്ങള്‍)മാര്‍ക്കും രോഗം പിടിപെട്ടു. പരിഹാരമായി മൂത്തപട്ടേരി ഹോമം കഴിച്ചു. നാല്പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ഒരു പൊന്മകള് പൊടിച്ചുണ്ടായി. അതാണ് പുതിയഭഗവതി. തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് അവള് ശ്രീമഹാദേവന്റെ മുമ്പില്‍ ചെന്നു ചോദിച്ചു.
തന്റെ തൃക്കുരിപ്പും വസൂരിയും ‘തടവിപ്പിടിച്ച് ഗുണപ്പാടു വരുത്താനാണ് തോറ്റിയ’തെന്ന് ഭഗവാന് അരുളിച്ചെയ്തു. ഗുണപ്പാടു വരുത്തണമെങ്കില്‍ ആദ്യം അവളുടെ ദാഹം തീര്‍ക്കണം. കോഴിയും കുരുതിയും നല്കി ദാഹം തീര്‍ത്തു. ആ മകള്‍ പരമശിവന്റെ തിരുമുഖത്തെ മണിക്കുരിപ്പും മാറിലെ വസൂരിയും തടവിയൊഴിപ്പിച്ചു. പട്ടേരിയുടെ രോഗവും മാറി. ഇതേ സമയം, കീഴുലകത്തില് ചീറുമ്പമാര്‍ മഹാരോഗം വാരി വിതറുകയാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ പുതിയഭഗവതി കീഴുലകത്തിലേക്ക് ചെല്ലണമെന്ന് മഹാദേവന് നിര്‍ദേശിച്ചു. തൃക്കണ്യാക്കൊടിമരത്തിന്റെ കീഴില്‍ വച്ച് പു
തിയഭഗവതിയും ചീറുമ്പമാരും കണ്ടുമുട്ടി. തന്റെ കോലം കെട്ടിയാടിക്കാന്‍ പുതിയ ഭഗവതി കോലത്തിരി രാജാവിന് സ്വപ്നം കാട്ടിക്കൊടുത്തതു പ്രകാരം പുതിയഭഗവതിയെ കെട്ടിയാടിക്കാന്‍ തുടങ്ങി.
(നാളെ: ചോന്നമ്മ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: