ശിവജി ഗുരുവായൂരും, മക്കളായ മനു ശിവജി, സൂര്യലാല്‍ ശിവാജി എന്നിവരും അപ്പനും മക്കളുമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ ശ്രീജിത്ത് ചാഴൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ ക്രൂശിതന്’ എന്ന ചിത്രത്തിലാണ് ശിവജിഗുരുവായൂരും മക്കളും അപ്പനും മക്കളുമായി വേഷമിടുന്നത്. തങ്കം ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഗുരുവായൂരില്‍ ചിത്രീകരണം പൂര്‍ത്തിയായി.
അന്തോണി എന്ന കഥാപാത്രത്തെയാണ് ശിവജി ഗുരുവായൂര്‍ അവതരിപ്പിക്കുന്നത്. സൂര്യലാല്‍ ശിവജി ഫ്രാങ്കി എന്ന കഥാപാത്രത്തെയും മനു ശിവജി തോമസ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. അന്തോണിയുടെ ഭാര്യ ത്രേസ്യയെ സീമ ജി. നായരും അവതരിപ്പിക്കുന്നു. ശിവജി ഗുരുവായൂരും മക്കളും ആദ്യമാണ് ഒരുസിനിമയില്‍ അപ്പനും മക്കളുമായി വേഷമിടുന്നത്. തങ്കം ഫിലിംസിനു വേണ്ടി ലിന് ജോയ്സനാണ്‘ ക്രൂശിതന്’ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: