കല്‍പ്പറ്റ: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റയാള്‍ ചികിത്സയിലെന്നു സൂചന. ലക്കിടി ഏറ്റുമുട്ടലിന് ശേഷം അപ്രത്യക്ഷരായ മാവോയിസ്റ്റ് സംഘം വൈദ്യസഹായം തേടി സ്വകാര്യ എസ്റ്റേറ്റിലെത്തി. മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയാണ് വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള നാല് പേരടങ്ങിയ സംഘമെത്തിയത്. ഇവിടെയുണ്ടായിരുന്ന മരുന്നുകള്‍ വാങ്ങി പതിനഞ്ചു മിനിറ്റിനുശേഷം സമീപത്തെ വനത്തിലേക്ക് ഇവര്‍ മടങ്ങി. വിക്രംഗൗഡയെ കൂടാതെ ഒരു സ്ത്രീയടക്കം നാലുപേരാണ് ഉണ്ടായതെന്ന് പറയുന്നു. ഇതിലൊരാള്‍ കല്‍പ്പറ്റ സ്വദേശി സോമനാണ്. എല്ലാവരും ആയുധധാരികളായിരുന്നു. ഇവിടെയുണ്ടായിരുന്ന മരുന്നുകളാണ് സംഘം ആവശ്യപ്പെട്ടത്. തൊഴിലാളികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ നല്‍കുന്നതിനായി കരുതിയിരുന്ന പാരസെറ്റമോള്‍, പ്രഥമശുശ്രൂഷ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം ജീവനക്കാര്‍ സംഘത്തിന് നല്കി. സംഘത്തോട് ഭക്ഷണം വേണോ എന്ന് ആരാഞ്ഞുവെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.
സോമനും വിക്രംഗൗഡയും ഈ റിസോര്‍ട്ടില്‍ മുമ്പും വന്ന് പരിചയമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 18നായിരുന്നു അവസാനമായി എത്തിയത്. അന്ന് പണം ഉള്‍പ്പെടെ വാങ്ങിയാണ് പോയത്. ലക്കിടി ഏറ്റുമുട്ടലില്‍ മലപ്പുറം പാണ്ടിക്കടവ് സ്വദേശി സി.പി. ജലീല്‍ വെടിയേറ്റ് മരിച്ചതിന് പുറമെ മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. വരാഹിണി ദളത്തിലെ തിരുനെല്‍വേലി സ്വദേശി ചന്ദ്രുവിനാണ് വെടി കൊണ്ടത്. ഗുരുതരമായ പരിക്കുകളോടെയാണ് ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടത്. പോയ വഴിയില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചന്ദ്രു ചികിത്സ തേടിയെത്തുമെന്ന നിഗമനത്തില്‍ ജില്ലയോട് ചേര്‍ന്നുള്ള കര്‍ണാടക-തമിഴ്നാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പോലീസിന് ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: