കല്‍പ്പറ്റ: ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി. ആനയുടെ ആക്രമണത്തില്‍ പനമരത്ത് പാല് വിതരണക്കാരന് മരിച്ചു. ആറ് വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടം കുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന് (74) ആണ് മരിച്ചത്.
എടത്തുംകുന്ന് ഭാഗത്ത് നിന്നും എത്തിയ കാട്ടാന ചിന്നം വിളിച്ചുകൊണ്ടാണ് രാഘവനെ ആക്രമിച്ചത്. പരിക്കേറ്റ രാഘവനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാഘവന് കൊലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വനംവകുപ്പ് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചതോടെയാണ് ഉപരോധ സമരം പിന്‍വലിച്ചത്.
പനമരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷ് മകനാണ്. വരള്‍ച്ച രൂക്ഷമായതോടെയാണ് കാട്ടാനകളും മറ്റ് മൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: