ഖാര്വാടോ ദിവസേശ്വരസ്യ കിരണൈ-
സ്സംതാപിതേ മസ്തകേ
ഗച്ഛന്തേ ശമനാതപം ദ്രുതഗതി
സ്താലസ്യ മൂലം ഗത:
തത്രാപ്യസ്യ മഹാഫലേനപതതാ
ഭഗ്നം സശബ്ദം ശിര:
പ്രായോ ഗച്ഛതി യത്ര ദൈവഹതക
സ്തത്രൈവ യാന്ത്യാപദ:
ഖാര്വാടന്- കഷണ്ടിത്തലയന്, ദിവസേശ്വരന്- സൂര്യന്, ശമനാതപം- ചൂട് ശമിപ്പിക്കുക,. താലം- കരിമ്പന, ഭഗ്നം-പൊട്ടുക, ദൈവഹതകന്- ഈശ്വരാനുഗ്രഹം ഇല്ലാത്തവന്.
കഷണ്ടിത്തലയന് പൊരിവെയിലത്തു നടക്കവേ, കരിമ്പനയുടെ തണലില്‍ ചൂട് ശമിപ്പിക്കാന്‍ ചെന്നിരുന്നു. അന്നേരം കരിമ്പനയുടെ ഒരു കായ, ശക്തിയായി അയാളുടെ തലയില്‍ വീണു. കേമായില്ലേ? തലപൊട്ടി. ദൈവാനുഗ്രഹമില്ലാത്തവന് എവിടെപ്പോയാലും ആപത്ത് ആനയുടെ വാലുപോലെ അയാളുടെ പിറകേ കൂടും. കഷ്ടകാലം പിടിച്ചവന് തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്താല് എന്താകും സ്ഥിതി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: