തൃശൂര്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ കരുതല്‍ സ്വര്‍ണം വില്ക്കാന് നീക്കമാരംഭിച്ചു. ദേവസ്വത്തിന്റെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള 53 കിലോ സ്വര്‍ണം വില്‍ക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം അജണ്ടയായി ഇത് ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സ്വര്‍ണം വില്‍ക്കാനുള്ള നീക്കം ഭക്തരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.
മാത്രമല്ല ഇതിന് ഹൈക്കോടതിയുടെ അനുമതിയും വേണം. ഈ സാഹചര്യത്തിലാണ് അജണ്ട തീരുമാനമെടുക്കാതെ മാറ്റിവച്ചത്.
സ്വര്‍ണം വില്‍ക്കാനുള്ള ആലോചന മുന്‍ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയതാണെന്നും ദേവസ്വംബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രസിഡന്റ് എ.ബി. മോഹനന് ജന്മഭൂമിയോട് പറഞ്ഞു. നിത്യനിദാന ചെലവുകള്ക്കായല്ല സ്വര്‍ണം വില്ക്കാന് ആലോചിക്കുന്നത്. മറ്റ് ചെലവുകള്‍ക്കായാണ്. എന്നാല്‍ ഇത് ഏതെല്ലാമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
അതേസമയം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും ബുദ്ധിമുട്ടായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ആഡംബരകാറുകള്‍ വാങ്ങുന്നതിലും മറ്റും ഒരു നിയന്ത്രണവുമില്ല. ഒരു കോടി രൂപ അടുത്തിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരുന്നു. ഈ തുകപിരിച്ചെടുക്കുമെന്ന് ബോര്‍ഡ് അവകാശപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
കെടുകാര്യസ്ഥതയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി ഇത്ര വഷളാക്കിയത്. തൃശൂര്‍, എറണാകുളം ജില്ലകളിലായി കോടികള്‍ വിലമതിക്കുന്ന ഭൂമി ഇപ്പോഴും അന്യാധീനപ്പെട്ട നിലയിലാണ്. ഇത് തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നതായി ബോര്‍ഡ് അവകാശപ്പെടുന്നെങ്കിലും നടപടികള്‍ക്ക് ഒച്ചിഴയുന്ന വേഗതയാണ്. തൃശൂര്‍ നഗരത്തില്‍ വലിയതോതില്‍ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. വടക്കുന്നാഥന്റെ പൂങ്കാവനം എന്നറിയപ്പെട്ടിരുന്ന പള്ളിത്താമം ഏറെക്കുറെ പൂര്‍ണമായും അന്യാധീനപ്പെട്ടു.
ദേവസ്വം ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ളക്സുകള്‍ പലതും നാമമാത്രമായ വാടകയ്ക്കാണ് നല്‍കിയിട്ടുള്ളത്. വാടകനിരക്ക് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിലോ കൃത്യമായി പിരിച്ചെടുക്കുന്നതിലോ ബോര്‍ഡിന് താത്പര്യമില്ല. ഇതിനു പുറമേയാണ് ധൂര്‍ത്തും. നഷ്ടപ്പെട്ട സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം നിലവറയിലിരിക്കുന്ന സ്വര്‍ണം വില്‍ക്കലാണ് എളുപ്പവഴിയെന്ന നിലപാടിലാണ് ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: