ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകരും യുക്തിവാദികളുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളില്‍ പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഒരന്വേഷണ ഏജന്‍സിക്ക് ഈ കേസുകള്‍ അന്വേഷിക്കാവുന്നതാണെന്ന് സുപ്രീം കോടതി.
അങ്ങനെയെങ്കില്‍ ഈ കേസുകള്‍ സിബിഐക്ക് അന്വേഷിക്കാം. ജസ്റ്റിസുമാരായ യു.യു. ലളിത്, നവീന്‍ സിന്‍ഹ എന്നിരടങ്ങിയ ബെഞ്ച് പറഞ്ഞു. നാലു കേസുകളും ഒരു ഏജന്‍സി അന്വേഷിക്കുന്നതിലുള്ള നിലപാടറിയിക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.
ധബോല്‍ക്കര്‍ വധം സിബിഐയാണ് അന്വേഷിക്കുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: