പമ്പ : ശബരിമലയിലെ പോലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍. രാധാകൃഷ്ണന്. ഭാക്തരെ കുറ്റവാളികളെപ്പോലെ കാണുന്ന പോലീസിന്റെ കിരാത നടപടി ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പമ്പയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
തീര്‍ത്ഥാടകര്‍ക്കായി പോലീസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതനുസരിച്ച് മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂവെന്നും എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ച അദ്ദേഹം നിലയ്ക്കലില്‍ നിന്ന് ഒരു തീര്‍ത്ഥാടകനും സന്നിധാനത്തേയ്ക്ക് പ്രവേശിക്കാതിരിക്കാനുള്ളതാണ് ഇതെന്നും കുറ്റപ്പെടുത്തി.
ലോകത്തിലെ ഒരു ആത്മീയ കേന്ദ്രത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല. ശബരിമല പോലെയുള്ളൊരു ക്ഷേത്രത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ പറയണം. സന്നിധാനത്തുണ്ടായിട്ടുള്ള തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ജനങ്ങള്‍ ഇത് തിരുത്തിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: