കാന്‍ഡി: റോഷന് സില്‍വയുടെ ബാറ്റിലേറി ശ്രീലങ്ക ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചെറിയൊരു ലീഡ് സമ്പാദിച്ചു. ഇംഗ്ലണ്ടിന്റെ 290 റണ്‍സിന് മറുപടിയായി ആതിഥേയര്‍ ഒന്നാം ഇന്നിങ്ങ്സില്‍ 336 റണ്‍സ് എടുത്തു. ശ്രീലങ്കയ്ക്ക് 46 റണ്‍സ് ലീഡ്്.
165 റണ്‍സിന് ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങിയ ശ്രീലങ്കയെ റോഷന് സില്‍വയുടെ കരുത്താണ് കരകയറ്റിയത്. 174 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടിച്ച് സില്‍വ 85 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന റോഷന് ഏറ്റവും അവസാനമാണ് പുറത്തായത്. റാഷിദിന്റെ പന്തില്‍ അലിക്ക് ക്യാച്ച് നല്കി.
ഏഴാം വിക്കറ്റില്‍ ഡിക്വെല്ലയുമൊത്ത് 46 റണ്‍സ് കൂട്ടിചേര്‍ത്തു. ഡിക്വെല്ല 26 റണ്‍സ് എടുത്തു. ഒമ്പതാം വിക്കറ്റില്‍ ധനഞ്ജയയും റോഷനും 56 റണ്‍്സ് നേടി. ധനഞ്ജയ 31 റണ്‍സ് കുറിച്ചു.ഓപ്പണര്‍ കരുണരത്ന (63), ഡി.എം.ഡിസില്‍വ (59) എന്നിവരും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു.
ഇംഗ്ലണ്ടിന്റെ റാഷിദും ലീച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം ദിനത്തില്‍ രണ്ടാം ഇന്നിങ്ങ്സിലെ ഒരു ഓവര്‍ നേരിട്ട ഇംഗ്ലണ്ട് സ്കോര്‍ബോര്‍ഡ് തുറന്നട്ടില്ല. ലീച്ചും ബേണ്‍സുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: