തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. സംസ്കാരം ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തില്‍ നടക്കും.
ആറ് തവണ പാര്‍ലമെന്റംഗമായ അനന്ത് കുമാര്‍ വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാസവള വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: