ന്യൂമാഹി: കുറിച്ചിയില്‍ എല്‍പി സ്കൂള്‍ 147-ാം വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഡിസമ്പര്‍ 27 നാണ് ആഘോഷം. സാംസ്കാരിക സദസ്സ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കലാപരിപാടികള്‍ എന്നിവ നടക്കും.
സംഘാടക സമിതി രൂപീകരണ യോഗം കെ.അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.ശ്രീജിത്ത്, കെ.കെ.രാജേഷ്, കെ.കെ.രാജീവന്, കുയ്യാലി യതീന്ദ്രന്, പ്രഥമാധ്യാപകന് ടി.കെ.സുരേഷ്, വി.ബീന, എന്‍.വി.സുഷമ, കെ.വി.ദിവിത, ഷൈജ, കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എ.വി.ചന്ദ്രദാസന്‍ (രക്ഷാധികാരി), കെ.അനൂപ് കുമാര്‍ (ചെയര്മാന്), കെ.അനീഷ് (വൈസ് ചെയര്മാന്), ജനറല്‍ കണ്‍വീനര്‍ (ടി.കെ.സുരേഷ്), എന്‍.വി.സ്വാമിദാസന്‍ (കണ്‍വീനര്‍), കെ.കെ.രാജീവന് (ട്രഷറര്‍), കുയ്യാലി ഹരീന്ദ്രന്‍, എന്‍.വി.അജയകുമാര്‍, ടി.കെ.ശ്രീജിത്ത്, എന്‍.വി. സ്വാമിദാസന്‍ (സബ് കമ്മറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: