ആലപ്പുഴ: അറുപത്തിയാറാമത് നെഹ്റുട്രോഫി ജലോത്സവത്തില്‍ പായിപ്പാടന് ചുണ്ടന് ജേതാവായി. ഒരു വള്ളപ്പാടിന് മറ്റു മൂന്നു ചുണ്ടനുകളെയും പിന്തള്ളിയാണ് ജയിംസ്കുട്ടി ജേക്കബ് ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന് ജേതാവായത്. ആലപ്പുഴ പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടന് രണ്ടാം സ്ഥാനവും കൈനകരി യുബിസി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് നാലാം സ്ഥാനവും നേടി.
4.28 മിനിറ്റിലാണ് പായിപ്പാട് ചുണ്ടന് ഫിനിഷ് ചെയ്തത്. യഥാക്രമം 4.39.14, 4.39.54, 4.39.67 മിനിറ്റിലാണ് മറ്റു ചുണ്ടനുകള്‍ മത്സരം പൂര്‍ത്തിയാക്കിയത്. 2005, 2006, 2007 വര്‍ഷങ്ങളില്‍ ഹാട്രിക് നേടിയശേഷം ഇപ്പോഴാണ് പായിപ്പാടിന് വിജയകിരീടം നേടാനായത്.
തെക്കനോടി തറവള്ളം വനിതാ വിഭാഗത്തില്‍ തത്തംപള്ളി പുത്തൂരാന്‍ ബോട്ട് ക്ലബ്ബിന്റെ ദേവസിനാണ് ഒന്നാം സ്ഥാനം. കെട്ടുവള്ളം വനിതാ വിഭാഗത്തില്‍ കരുമാടി ഐശ്വര്യ ബോട്ട് ക്ലബ്ബിന്റെ കമ്പിനി വള്ളം ഒന്നാമതെത്തി. ഇരുട്ടുകുത്തി സിഗ്രേഡ് വിഭാഗത്തില്‍ താന്തോന്നിത്തുരുത്ത് കൊച്ചിന് ടൗണ്‍ബോട്ട് ക്ലബ്ബിന്റെ ചെറിയപണ്ഡിതനാണ് ഒന്നാം സ്ഥാനനം. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ കൊച്ചിന് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് പുത്രനും ചുരുളന്‍ വിഭാഗത്തില്‍ മലര്‍വാടി ബോട്ട് ക്ലബ്ബിന്റെ കോടിമതയും ഒന്നാമതെത്തി.
വെപ്പ് ബിഗ്രേഡില് പരിപ്പ് ബോട്ട് ക്ലബ്ബിന്റെ പി.ജി. കരിപ്പുഴയ്ക്കാണ് ഒന്നാം സ്ഥാനം. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ കൊച്ചിന് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയും വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ നാട്ടകം ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവന് ഒന്നാം സ്ഥാനവും നേടി.
ഗവര്‍ണര്‍ പി. സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്, പി. തിലോത്തമന്, തെലുങ്കു നടന് അല്ലു അര്ജുന്, ഭാര്യ സ്നേഹ റെഡ്ഡി, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: