തളിപ്പറമ്പ്: റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തളിപ്പറമ്പില്‍ നടക്കും. ആദ്യദിനം ഗണിതശാസ്ത്രമേളയിലെ ഹൈസ്കൂള്‍ വിഭാഗം ഗ്രൂപ്പ് പ്രോജക്ട്, ശാസ്ത്രമേള എന്നിവ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്കൂളിലും പ്രവൃത്തിപരിചയമേള മൂത്തേടത്ത് ഹൈസ്കൂളിലുമാണ് നടക്കുക. 10ന് ഗണിതശാസ്ത്രമേളയിലെ മറ്റ് മത്സരങ്ങള്‍ സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാമൂഹികശാസ്ത്രമേള മൂത്തേടത്ത് ഹൈസ്കൂളിലുമാണ്. ഇന്നും നാളെയും മൂത്തേടത്ത് ഹൈസ്കൂളിലാണ് ഐടി, ഗണിതശാസ്ത്രമേള, ക്വിസ് മത്സരം എന്നിവ 12ന് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. രാവിലെ 10ന് ഹൈസ്കൂള്‍ വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹയര്‍ സെക്കന്ററി വിഭാഗത്തിനുമാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: