കൊച്ചി: നടന് ദിലീപിന് ജര്‍മ്മനിയില്‍ പോകാന്‍ അനുമതി. ദിലീപിന്റെ പാസ്പോര്‍ട്ട് തിരികെ നല്കാന് എറണാകുളം പ്രില്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവായി. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.
യുവ നടിയെ തട്ടിക്കൊണ്ട് പോയി അക്രമിക്കാന്‍ ക്വാട്ടേഷന് നല്കിയ കേസില്‍ പ്രതിയായ ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകാനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്ക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ചിത്രീകണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും പ്രോസിക്ക്യൂഷന് വ്യക്തമാക്കി. എന്നാല്‍ വിസ സ്റ്റാമ്ബ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അവസാനമായി പുറത്തിറങ്ങിയത് കമ്മാര സംഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: