ഒരു പക്ഷേ അങ്ങനെയൊരു പുസ്തകക്കട ലോകത്ത് വേറെ കണ്ടില്ലെന്നുവരും. സാഹിത്യലോകത്തിന്റെ എക്കാലത്തേയും യൂട്ടോപ്യ ആണത്. കേള്‍ക്കുമ്പോള്‍ തന്നെ അത്് ബോധ്യപ്പെടും, ഷേക്സ്്പിയര് ആന്റ് കമ്പനി. കലയുടേയും എഴുത്തിന്റേയും പുതുമയുടേയും തലസ്ഥാനമായ പാരീസില്‍. പ്രശസ്ത നോട്ടര്‍ ഡാം കത്തീഡ്രലില്‍നിന്നും മിനിറ്റുകള്‍ നടന്നെത്താവുന്ന അകലം.
വിശ്രുത എഴുത്തുകാരന് ഷേക്സ്പിയറിന്റെ പേരിലുള്ള ഈ പുസ്തകക്കടയെ ഒരു ദേവാലയംകണക്കെയാണ് എഴുത്തുകാരും വായനക്കാരും എല്ലാവരും തന്നെ നോക്കിക്കാണുന്നത്. കടയുടെ നിര്‍മിതിക്കും അവിടത്തെ രൂപകല്പ്പനയ്ക്കുമുണ്ട് വല്ലാത്തൊരു ആകര്‍ഷണീയത. പഴയമയിലെ ആധുനികത ഇക്കാലത്തും പുതുമ തന്നെ.
ജോര്‍ജ് വിറ്റ്മാന് എന്ന അമേരിക്കനാണ് 1951 ല്‍ പാരീസില്‍ ഷേക്സ്പിയര് ആന്റ് കമ്പനി എന്നപേരില്‍ പുസ്തക വില്പ്പനക്കട തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചകാലത്താണ് അദ്ദേഹം പാരീസില്‍ എത്തിയത്. പിന്നീട് തിരിച്ചുപോയില്ല. അതിനിടയിലാണ് തന്റെ ബിസിനസിനായി 16ാം നൂറ്റാണ്ടിലെ ആശ്രമമായിരുന്ന ഈ കെട്ടിടം ജോര്‍ജ് സ്വന്തമാക്കുകയും പുസ്തകക്കട ആരംഭിക്കുകയും ചെയ്യുന്നത്.
അന്പതുകളിലേയും അറുപതുകളിലേയും തലമുറകളുടെ അഭയം എന്നപേരില്‍ എഴുത്തുകാര്‍ക്ക് താമസിച്ച് എഴുതാനുള്ള സൗകര്യങ്ങള്‍ കൂടി ഇവിടെ ഉണ്ടായിരുന്നു.എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരിക നായകന്മാരും സാധാരണക്കാരും ഉള്‍പ്പെടെ നിത്യവും അവിടെ സന്ദര്‍ശിക്കുന്നത് നിരവധിപേരാണ്.
എഴുത്തിലെ കൗതുകംപോലെ തന്നെ ആകാംക്ഷാഭരിതവുമാണ് ഷേക്സ്പിയര് ആന്റ് കമ്പനിയുടെ എക്കാലത്തേയും ചരിത്രവും. ഇതേ പേരില്‍ പാരീസില്‍ തന്നെ മറ്റൊരു പുസ്തകക്കട ഉണ്ടായിരുന്നു. 1919-ല്‍ സെപ്തംബര്‍ 19നായിരുന്നു ആ കട നിലവില്‍ വന്നത്. സില്‍വിയ എന്ന സ്ത്രീയായിരുന്നു അതിന്റെ ഉടമ. അവരും അമേരിക്കക്കാരിയായിരുന്നു. എല്ലാം തച്ചുടക്കലിന്റെ കൂട്ടത്തില്‍ സാഹിത്യത്തേയും കലയേയുംകൂടി നശിപ്പിച്ചിരുന്ന നാസികള്‍ ഷേക്സ്പിയര് ആന്റ് കമ്പനിയേയും തകര്‍ത്തു കളഞ്ഞു. 1920 കളിലെ തലമുറയുടെ എല്ലാമായിരുന്നു ഈ പുസ്തകക്കട. ആധുനിക ലോകസാഹിത്യം തിരുത്തിക്കുറിച്ച ജയിംസ് ജോയിസിന്റെ യൂളിസസ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് ഇവിടെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: