ന്യൂദല്‍ഹി: ലോകത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നാകാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര നാണയ നിധി. 26 ലക്ഷം കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ‘ഓടിത്തുടങ്ങിയ ആന’ യെന്ന് ഐംഎംഎഫിന്റെ ഇന്ത്യന്‍ ദൗത്യ മേധാവി റണില്‍ സാല്‍ഗാഡോ വിശേഷിപ്പിച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷം ഇത് 7.5 ശതമാനം ലക്ഷ്യമിടുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഇന്ത്യയുടേത് 15 ശതമാനം വരും.
ഇന്ധനവിലയിലെ ഉയര്‍ച്ച, ആഗോള സാമ്പത്തിക സാഹചരങ്ങള്‍ ദൃഢപ്പെടുത്തല്‍, റവന്യൂകമ്മി തുടങ്ങിയവയെല്ലാം സാമ്പത്തിക വളര്‍ച്ചയിലെ അപകട സാധ്യതയാണെന്ന് ഐഎംഎഫിന്റെ വാര്‍ഷിക വിശകലനത്തില്‍ പറയുന്നു. കടബാധ്യതകള്‍ കുറച്ചും നികുതി ഉപഭോഗ സംവിധാനങ്ങള്‍ ലളിതമാക്കിയും മോണിറ്ററി നയങ്ങള്‍ അനുക്രമമായി ദൃഢപ്പെടുത്തിയും അധികൃതര്‍ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തണമെന്നും വിശകലനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: